ഒർലാൻഡോ( ഫ്‌ളോറിഡ)- മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി അന്വേഷണവുമായി ബന്ധപ്പെട്ട് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ള സാഹചര്യത്തിൽ ട്രംപിന്റെ അറസ്റ്റിനെച്ചൊല്ലി പ്രതിഷേധങ്ങളോ അക്രമങ്ങളോ വേണ്ടെന്ന് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി പ്രവർത്തകരോട് അഭ്യർത്ഥിച്ചു

2016-ലെ പ്രചാരണത്തിനിടെ മുതിർന്ന ചലച്ചിത്രതാരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയതിനെക്കുറിച്ചുള്ള മാൻഹട്ടൻ ഡിഎ ആൽവിൻ ബ്രാഗിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു .അക്രമസാധ്യതയെക്കുറിച്ച് ആശങ്കയുണ്ടെന്നും ട്രംപ് പറഞ്ഞു.

ജനങ്ങൾ ഈ വിഷയത്തിൽ പ്രതിഷേധിക്കുമെന്ന് ഞാൻ കരുതുന്നില്ല,'' ട്രംപിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ മക്കാർത്തി ഞായറാഴ്ച ഹൗസ് ജിഒപി ഇഷ്യു റിട്രീറ്റിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.'എന്താണ് സംഭവിക്കുന്നതെന്ന് ആളുകളെ ബോധവൽക്കരിക്കാൻ' ട്രംപ് മറ്റുള്ളവരോട് ആവശ്യപ്പെടുകയാണെന്ന് മക്കാർത്തി അഭിപ്രായപ്പെട്ടു.

ട്രംപ് ദോഷകരമായ രീതിയിൽ ഒന്നും സംസാരിച്ചിട്ടില്ല ,' മക്കാർത്തി പറഞ്ഞു. 'ആരും പരസ്പരം ഉപദ്രവിക്കരുത് .നിയമം എല്ലാവര്ക്കും ഒരേപോലെ ബാധകമാകുകയാണെങ്കിൽ അങ്ങനെയൊന്നും ഒന്നും സംഭവിക്കില്ല.'മക്കാർത്തി പറഞ്ഞു.