ന്യൂയോർക്ക് -- ബർഗർ ഭീമൻ കമ്പനിയെ പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി നൂറുകണക്കിന് ജീവനക്കാരെ മക്ഡൊണാൾഡ്സിൽ നിന്ന് പിരിച്ചുവിടുന്നു.വെള്ളിയാഴ്ച യാണ് പുതിയ തീരുമാനത്തെക്കുറിച്ചുള്ള ഔദ്യോഗീക സ്ഥിരീകരണം പുറത്തുവന്നത്

ഈ ആഴ്ച ആദ്യം, കമ്പനി തങ്ങളുടെ യുഎസ് ഓഫീസുകൾ താൽക്കാലികമായി അടയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത തൊഴിലാളികൾക്കുള്ള ഒരു മെമോയിൽ, അന്താരാഷ്ട്ര കോർപ്പറേറ്റ് ജീവനക്കാരോട് അവരുടെ പ്രത്യേക പ്രദേശങ്ങളിലെ മാർഗ്ഗനിർദ്ദേശം പിന്തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്.മക്ഡൊണാൾഡിനെ കൂടുതൽ കാര്യക്ഷമമാക്കാനാണ് പിരിച്ചുവിടലിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി മെമോയിൽ പറഞ്ഞു.. ഫാസ്റ്റ് ഫുഡ് ശൃംഖല ചില ജീവനക്കാർക്ക് അവരുടെ നഷ്ടപരിഹാര പാക്കേജുകളിൽ കുറവു വരുത്തിക്കൊണ്ട് കമ്പനിയിൽ തുടരാനുള്ള അവസരം വാഗ്ദാനം ചെയ്തിട്ടുണ്ട്.
മക്‌ഡൊണാൾഡിലെ ജോലി വെട്ടിക്കുറയ്ക്കലും മാറ്റങ്ങളും അമേരിക്കയിലും വിദേശത്തും കമ്പനിയുടെ ഷിക്കാഗോ ആസ്ഥാനത്തും അതിന്റെ ഫീൽഡ് ഓഫീസുകളിലും മാർക്കറ്റിങ്, ഓപ്പറേഷൻസ് ഉൾപ്പെടെയുള്ള ഡിപ്പാർട്ട്‌മെന്റുകളിലുടനീളമുള്ള ജീവനക്കാരെ ബാധിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്നു

കോർപ്പറേറ്റുകളിലും മറ്റ് ഓഫീസുകളിലും കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ റെസ്റ്റോറന്റുകളിലായി 150,000-ത്തിലധികം ജീവനക്കാരുള്ള കമ്പനിയാണ് മക്ഡൊണാൾഡ്. കമ്പനിയുടെ വിവിധ ഭാഗങ്ങളിലെ റോളുകളും സ്റ്റാഫിങ് ലെവലും കമ്പനി വിലയിരുത്തുകയാണെന്ന് മക്ഡൊണാൾഡ് പ്രസിഡന്റും സിഇഒയുമായ ക്രിസ് കെംപ്സിൻസ്‌കി ജീവനക്കാർക്ക് ജനുവരിയിൽ നൽകിയ മെമോയിൽ പറഞ്ഞിരുന്നു .