- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വാഹന പരിശോധന നടത്തുന്നതിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേർ വെടിയേറ്റു കൊല്ലപ്പെട്ടു
വിസ്കോൺസിൻ:വടക്കുപടിഞ്ഞാറൻ വിസ്കോൺസിനിൽ ട്രാഫിക് സ്റ്റോപ്പിൽ വാഹന പരിശോധനനടത്തുന്നതിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേർ വെടിയേറ്റു കൊല്ലപ്പെട്ടു കൊല്ലപ്പെട്ടു.ശനിയാഴ്ച ഉച്ചതിരിഞ്ഞ് ബാരൺ കൗണ്ടിയിലെ കാമറൂൺ ഗ്രാമത്തിൽ ട്രാഫിക് സ്റ്റോപ്പ് നടത്തുന്നതിനിടയിൽ രണ്ട് വിസ്കോൺസിൻ പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് സ്ഥിരീകരിച്ചു.
ചെറ്റെക് പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഓഫീസർമാരായ 32 വയസ്സുള്ള എമിലി ബ്രെഡൻബാക്ക്, കാമറൂൺ പൊലീസ് ഡിപ്പാർട്ട്മെന്റിലെ 23 വയസ്സുള്ള ഹണ്ടർ ഷീൽ എന്നിവരാണ് ഉച്ചകഴിഞ്ഞ് 3:30 ന് ട്രാഫിക് സ്റ്റോപ്പിൽ മരിച്ചതെന്ന് പിനീട് സ്ഥിരീകരിച്ചു വെടിയുതിർത്തതായി സംശയിക്കുന്നയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ചേടെക് പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥൻ പുലർച്ചെ 3:38 ഓടെ ട്രാഫിക് വാഹന പരിശോധനക്കായി വാഹനം തടയ്യുന്നതിനിടയിൽ വാഹനമോടിക്കുന്നയാൾ ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും പൊലീസ് തിരിച്ചും വെടിയുതിർത്തുവെന്നും സംസ്ഥാന നീതിന്യായ വകുപ്പ് അറിയിച്ചു.ചെടെക് ഉദ്യോഗസ്ഥനും കാമറൂണിൽ നിന്നുള്ള മറ്റൊരു ഉദ്യോഗസ്ഥനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.പൊലീസിന്റെ വെടിയേറ്റ പ്രതിയെന്നു സംശയിക്കുന്നയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചതായി നീതിന്യായ വകുപ്പ് അറിയിച്ചു.
രണ്ട് ഉദ്യോഗസ്ഥരുടെ ദാരുണമായ നഷ്ടത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. അവിശ്വസനീയമാംവിധം ദുഷ്കരമായ ഈ സമയത്ത് ഞാൻ അവരുടെ കുടുംബങ്ങളെ ഓർത്തു പ്രാര്ഥിക്കുന്നുവെന്നു വിസ്കോൺസിൻ അറ്റോർണി ജനറൽ ജോഷ് കൗൾ ശനിയാഴ്ച വൈകി ഒരു ട്വീറ്റിൽ പറഞ്ഞു.ട്രാഫിക് സ്റ്റോപ്പിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ചതിതിൽ അതീവ ദുഃഖിതനാണെന്നു വിസ്കോൺസിൻ ഗവർണർ ടോണി എവേഴ്സ് പറഞ്ഞു.
കാമറൂണിലെ വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കുന്നതായി വിസ്കോൺസിൻ നീതിന്യായ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.