ഹൂസ്റ്റൺ: മെയ് 6 നു സ്റ്റാഫോർഡ് സിറ്റിയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവുന്നു. മേയർ സ്ഥാനത്തേക്ക് കെൻ മാത്യുവും കൗൺസിൽമാൻ സ്ഥാനത്തേക്ക് ദോ.മാത്യു വൈരമണ്ണും മത്സരിക്കുന്നുവന്നതാണ് ഈ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.

രണ്ടു സ്ഥാനാർത്ഥികളുടെയും വിജയം സുനിശ്ചിതമാക്കുന്നതിനു സുഹൃത്തുക്കളുടെയും അഭ്യദയകാംഷികളുടെയും പ്രത്യക മീറ്റിംഗുകൾ കൂടി വരുകയാണ് സ്റ്റാഫ്ഫോർഡിലെങ്ങും.

തിരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയിൽ നിലവിലുള്ള മലയാളി മേയർമാരായ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്. ഡാളസ് സണ്ണിവെയിൽ സിറ്റി മേയർ സജി ജോർജ് എന്നിവരോടൊപ്പം മൂന്നാമത്തെ മേയറാകും കെൻ മാത്യു. ഇപ്പോഴത്തെ മേയർ ഉൾപ്പെടെ നാല് പേരാണ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കടുത്ത മത്സരമാണ്.

വോട്ടിങ് : മെയ് 6 നു സിറ്റി ഹാളിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ്

ഏർലി വോട്ടിങ് : സിറ്റി ഹാളിൽ ഏപ്രിൽ 24 മുതൽ 29 വരെ (തിങ്കൾ മുതൽ ശനി വരെ) രാവിലെ 8 മുതൽ വൈകിട്ട് 5 വരെയും മെയ് 1,2 തീയതികളിൽ (തിങ്കൾ, ചൊവ്വ) രാവിലെ 7 മുതൽ വൈകിട്ട് 7 വരെയും


ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക നേതൃരംഗത്തുള്ള പൊന്നു പിള്ളയുടെ നേതൃത്വത്തിൽ ക്രമീകരിച്ച തിര്‌ഞ്ഞെടുപ്പ് സുഹൃത് സംഗമം സ്റ്റാഫ്ഫോർഡിലെ ദേശി റെസ്റ്റോറന്റിൽ ഏപ്രിൽ 13 നു വൈകുന്നേരം 7 മണിക്ക് നടന്നു. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി ജോർജ്, ജി.കെ.പിള്ള, അനിൽ ആറന്മുള, സൈമൺ വാ ളച്ചേരി എ.സി.ജോർജ്, എബ്രഹാം തോമസ്, എസ.കെ./ചെറിയാൻ, ജീമോൻ റാന്നി, രമേശ് അത്തിയോടി ബാബു തെക്കേക്കര, റെജി.വി. കുര്യൻ, ഡോ.ബിജു പിള്ള , തോമസ് ചെറുകര,ജെയിംസ് ജോസഫ് തുടങ്ങി നിരവധി പ്രമുഖർ ആശംസകൾ നേർന്നു സംസാരിച്ചു.

നൈനാൻ മാത്തുള്ള നന്ദി പ്രകാശിപ്പിച്ചു.

സമൂഹത്തിലെ വിവിധ നിലകളിൽ പ്രവർത്തിക്കുന്നവർ ഒത്തുകൂടി സ്ഥാനാർത്ഥികളുടെ വിജയം സുനിശ്ചിതമാക്കുന്നതിനു വേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിനു തീരുമാനിച്ചു. കൂടുതൽ വോട്ടർമാരെ നേരിട്ട് ഫോണിൽ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്യണമെന്ന് തീരുമാനിച്ചു.

അമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം സിറ്റി കൗൺസിലംഗമായിരിയ്കുന്ന മലയാളി എന്ന പദവി അലങ്കരിക്കുന്ന കെൻ മാത്യു സിറ്റി മേയറായി മത്സരിക്കുന്നു എന്നത് ഈ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നു. കഴിഞ്ഞ 17 വർഷമായി സിറ്റി കൗൺസിൽ അംഗമായി തുടരുന്ന കെൻ മാത്യു നിരവധി തവണ പ്രോടെം മേയറായും പ്രവർത്തിച്ചു.ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിര സാന്നിധ്യമായ കെൻ സ്റ്റാഫ്ഫോർഡ് ഇക്കണോമിക് ഡെവലപ്‌മെന്റ് കോർപറേഷൻ വൈസ് പ്രസിഡന്റ്, മുൻ ട്രഷറർ എന്നെ പദവികളും വഹിച്ചിട്ടുണ്ട്. സ്റ്റാഫ്ഫോർഡ് സിറ്റി പ്ലാനിങ് ആൻഡ് സോണിങ് കമ്മീഷൻ മെമ്പർ, ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളേജ് ഫോർട്ട് ബെൻഡ് സിസ്റ്റം അഡൈ്വസറി ബോർഡ് മെമ്പർ തുടങ്ങിയ ചുമതലകളൂം നിർവഹിച്ചിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി ഓഫ് ഡെട്രോയിട്ടിൽ നിന്നും എംബിഎയും ബിബിഎ യും നേടിയ കെൻ മാത്യു ബോമാബി യൂണിവേഴ്സിറ്റിയിൽ നിന്നും ബികോം ബിരുദവും നേടി. ഹൂസ്റ്റനിൽ ഫിനാൻസ് ഡയറക്ൾറായി പ്രവർത്തിച്ച ഇദ്ദേവും 41 വർഷമായി ഹൂസ്റ്റനിൽ സ്റ്റാഫ്ഫോർദിൽ തന്നെയാണ് താമസം.

ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ ഡോ.അഡ്വ. മാത്യു വൈരമൺ സ്റ്റാഫ്ഫോർഡി സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്നു. പൊസിഷൻ നമ്പർ 6 ലാണ് അദ്ദേഹത്തിന്റെ മത്സരം.

ടെക്‌സാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപകൻ, അറ്റോർണി, സാഹിത്യകാരൻ, കവി. ഗാനരചയിതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നതോടൊപ്പം ഹൂസ്റ്റണിലെ ആത്മീയ,സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമാണ്. അഡ്‌മിനിസ്‌ട്രേഷൻ ഓഫ് ജസ്റ്റിസിൽ ടെക്‌സാസ് സതേൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും പിഎച്ച്ഡി യും, ക്രിമിനൽ ജസ്റ്റിസിൽ യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റൺ ഡൗൺ ടൗണിൽ നിന്നും എംഎസ് ഡിഗ്രിയും കരസ്ഥമാക്കിയ ഇദ്ദേഹം ബോംബെ യൂണിവേഴ്‌സിറ്റിയിൽ നിന്നും എൽഎൽബി യും കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും ക്രിമിനൽ ലോയിൽ എൽഎൽഎം ഡിഗ്രിയിൽ രണ്ടാം റാങ്കോടെയും പാസായി.ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും സെർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ കോഴ്‌സും പൂർത്തീകരിച്ചു.സ്റ്റാഫോർഡ് സിറ്റി പ്‌ളാനിങ് ബോർഡ് ആൻഡ് സോണിങ് കമ്മീഷണർ, പ്രോമിനേഡ് ഹോം ഓണേഴ്സ് അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗം തുടങ്ങി മറ്റു നിരവധി പ്രസ്ഥാനങ്ങളിലും നേതൃത്വം നൽകി വരുന്നു

ധാരാളം മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ഏഷ്യൻ വംശജർ തിങ്ങിപ്പാർക്കുന്ന സിറ്റിയിൽ തങ്ങളുടെ വിജയത്തിൽ വൻ പ്രതീക്ഷയാണുള്ളതെന്നു കെൻ മതവും മാത്യു വൈരമണ്ണും പറഞ്ഞു തങ്ങളുടെ വിജയത്തിനു വേണ്ടി മലയാളി, ഇന്ത്യൻ സമൂഹത്തിലെ നിരവധി പ്രമുഖർ പിന്തുണയുമായി എത്തുന്നത് തങ്ങൾക്ക് ആവേശവും ഊർജ്ജവും നല്കുന്നുവെന്ന് സ്ഥാനാർത്ഥികൾ പറഞ്ഞു.