ന്യൂയോർക്ക്: സമൂഹത്തിലുള്ള മുതിർന്ന പൗരന്മാർ ജീവിതത്തിൽ ദൈനംദിനം അറിഞ്ഞിരിക്കേണ്ട വിവിധ നിയമ വശങ്ങളെപ്പറ്റി ഒരു സെമിനാർ പ്രമുഖ ചാരിറ്റി സംഘടനയായ ECHO (എക്കോ) 21-ന് വെള്ളിയാഴ്ച 5 മണിക്ക് ന്യൂ ഹൈഡ് പാർക്കിൽ സംഘടിപ്പിക്കുന്നു. ന്യൂയോർക്കിലെ പ്രശസ്ത 'എൽഡർ ലോ' അറ്റേർണി ആശാ പൗലോസാണ് സെമിനാറിൽ വിവിധ നിയമ വശങ്ങളെപ്പറ്റി ക്ലാസ്സെടുക്കുന്നത്. ന്യൂഹൈഡ് പാർക്ക് റോഡും-മാർക്കസ് അവന്യൂവും കൂടിച്ചേരുന്ന ജങ്ക്ഷനോട് ചേർന്നുള്ള ക്ലിന്റൺ ജി മാർട്ടിൻ പാർക്ക് ഹാളിൽ വെള്ളിയാഴ്ച 3:30 മുതൽ നടക്കുന്ന സീനിയർ വെൽനെസ്സ് പ്രോഗ്രാമിലാണ് സെമിനാർ 5 മണിക്ക് ക്രമീകരിച്ചിരിക്കുന്നത്. മുതിർന്ന പൗരന്മാർ അറിഞ്ഞിരിക്കേണ്ടതായ നിയമങ്ങൾ, സ്വത്ത് സംരക്ഷിക്കേണ്ട വിധങ്ങൾ, വിൽ പത്രം, ട്രസ്റ്റ് എന്നിവ രൂപീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഹോം കെയർ മെഡിക്കെയ്ഡ് തുടങ്ങി പ്രധാനപ്പെട്ട വിഷയങ്ങളാണ് സെമിനാറിൽ അവതരിപ്പിക്കുന്നത്.

ലോങ്ങ് ഐലൻഡ് ന്യൂ ഹൈഡ് പാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ ചാരിറ്റി സംഘടന ECHO (എക്കോ) സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി ന്യൂ ഹൈഡ് പാർക്കിൽ നടത്തിവരുന്ന സീനിയർ വെൽനെസ്സ് പരിപാടി വിവിധ പരിപാടികളിലൂടെ കൂടുതൽ ജനശ്രദ്ധ ആകർഷിച്ചു വരുന്നു. സ്വന്തം ഭവനങ്ങളിൽ ഏകാന്തത അനുഭവിച്ചു വരുന്ന മുതിർന്ന മാതാപിതാക്കൾക്ക് സാന്ത്വനം ഏകുന്നതിനായി വിവിധ ഉല്ലാസ പരിപാടികളുമായി നടത്തി വരുന്ന പ്രോഗ്രാമാണ് 'സീനിയർ വെൽനെസ്സ് പ്രൊജക്റ്റ്'. മുതിർന്നവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും ഉല്ലാസത്തിനും കൂടിച്ചേരുന്ന ഈ പരിപാടിയിൽ വിവിധ തരം കളികളും, ആരോഗ്യ പരിപാലനത്തിനുള്ള എക്‌സർസൈസും യോഗയും, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും നടത്തുന്നത് മുതിർന്ന മാതാപിതാക്കൾക്ക് വളരെ പ്രയോജനകരമാണ്.

ECHO ചെയർമാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സീനിയർ വെൽനെസ്സ് പ്രോഗ്രാമിൽ ഏകദേശം മുന്നൂറിലധികം മുതിർന്ന പൗരന്മാർ പങ്കെടുത്ത് ഇപ്പോൾ പ്രയോജനം അനുഭവിക്കുന്നു. ECHO-യുടെ നേതൃത്വത്തിൽ നടത്തപ്പെട്ടിട്ടുള്ള ചാരിറ്റി പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ്. ECHO പ്രോഗ്രാം ഡയറക്ടറും ഫിനാൻഷ്യൽ അഡൈ്വസറുമായ സാബു ലൂക്കോസ് വെള്ളിയാഴ്ചത്തെ സെമിനാർ മോഡറേറ്ററായിരിക്കും.

ഓപ്പറേഷൻസ് ഡയറക്ടർ ബിജു ചാക്കോ, ഫിനാൻസ് ഡയറക്ടർ വർഗീസ് ജോൺ, ക്യാപിറ്റൽ റിസോഴ്‌സ് ഡയറക്ടർമാരായ ടി. ആർ. ജോയി, ആനി മാത്യു, സീനിയർ അസ്സോസിയേറ്റ് ഡയറക്ടർ തോമസ് ജോർജ്, കമ്മ്യൂണിക്കേഷൻ ഡയറക്ടർ കെ. ബി. ശാമുവേൽ, കമ്മ്യൂണിറ്റി ലൈസൺ ഡയറക്ടർ കാർത്തിക് ധാമ, പി.ർ.ഓ. മാത്യുക്കുട്ടി ഈശോ എന്നിവരുടെ നേതൃത്വത്തിൽ ECHO വിവിധ സാമൂഹിക പരിപാടികൾ നടത്തിവരുന്നു. വർഗീസ് എബ്രഹാം (രാജു) പ്രോഗ്രാം കോഓർഡിനേറ്റർ ആയും ബെജി ജോസഫ് സീനിയർ എക്‌സർസൈസ് ഇൻസ്ട്രക്ടർ ആയും സജി ജോർജ് യോഗ ഇൻസ്ട്രക്ടർ ആയും സീനിയർ വെൽനെസ്സ് പ്രോഗ്രാം വിജയപ്രദമായി മുന്നേറുന്നു. 21-ന് വെള്ളിയാഴ്ച 5 മണിക്ക് നടക്കുന്ന എൽഡർ ലോ സെമിനാറിലേക്ക് ഏവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക : 516-902-4300.