- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പൊലീസ് കസ്റ്റഡിമരണം 24 മില്യൺ ഡോളർ നഷ്ടപരിഹാരം ,ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഒത്തുതീർപ്പ്
കാലിഫോർണിയ: കാലിഫോർണിയയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ചയാളുടെ കൂടുംബവുമായി സംസ്ഥാനം ഒത്തുതീർപ്പിലെത്തി.സംസ്ഥാന ഹൈവേ പട്രോളിങ് ഓഫീസർമാരുടെ നിയന്ത്രണത്തിനിടയിൽ മരിച്ച എഡ്വേർഡ് ബ്രോൺസ്റ്റീന്റെ കുടുംബവുമായാണ് സംസ്ഥാനം 24 മില്യൺ ഡോളറിന്റെ ചരിത്രപരമായ ഒത്തുതീർപ്പിലെത്തിയത്.പൊലീസ് കസ്റ്റഡിയിൽ മരിച്ചയാളുടെ കുടുംബത്തിന് കാലിഫോർണിയ 24 മില്യൺ ഡോളർ പൗരാവകാശ സെറ്റിൽമെന്റ് നൽകുമെന്ന് അഭിഭാഷകർ ബുധനാഴ്ച വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു.
2020 മാർച്ച് 31-ന് മദ്യപിച്ച് വാഹനമോടിച്ചുവെന്ന സംശയത്തെത്തുടർന്നാണ് പൊലീസ് ബ്രോൺസ്റ്റീണിനെ കസ്റ്റഡിയിലെടുത്തത്. രക്തപരിശോധനയ്ക്ക് വിധേയനാകാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ ഇയാളെ നിലത്ത് പിടിച്ചുകിടത്തി മർദ്ദിച്ചിരുന്നു.സംഭവത്തിന്റെ ഏകദേശം 18 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നിരുന്നു. ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് 'എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല' എന്ന് ബ്രോൺസ്റ്റൈൻ ഉദ്യോഗസ്ഥരോട് പറയുന്നത് കേൾക്കാം. സംഭവം നടന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് ഈ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നത്.
കുത്തിവെപ്പിനെ ഭയമുള്ള ബ്രോൺസ്റ്റീണിന് സൂചി ഭയമായിരുന്നുവെന്ന് കുടുംബം പറയുന്നു. സൂചിയോടുള്ള പേടി കാരണമാണ് രക്തപരിശോധനയ്ക്ക് വിധേയനാകാൻ ആദ്യം വിസമ്മതിച്ചെന്നും കുടുംബം പറയുന്നു. ഉദ്യോഗസ്ഥർ ബ്രോൺസ്റ്റീണിനെ നിലത്ത് തളച്ചിടുമ്പോൾ ''ഞാൻ അത് മനസ്സോടെ ചെയ്യാം. ഞാൻ അത് ചെയ്യും, ഞാൻ വാഗ്ദാനം ചെയ്യുന്നുവെന്ന് ബ്രോൺസ്റ്റൈൻ കരഞ്ഞു പറയുന്നത് കേൾക്കാം.എന്നാൽ'ഇത് വളരെ വൈകിപ്പോയെന്ന് ഒരു ഉദ്യോഗസ്ഥൻ മറുപടിയായി പറയുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ബ്രോൺസ്റ്റൈണിന്റെ ചലനം അവസാനിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ അദ്ദേഹത്തിന് സിപിആർ നൽകാനും വൈകിയിരുന്നു.അപ്പോഴേക്കും നേരം ഏറെ വൈകിയിരുന്നു. ഒടുവിൽ ലോസ് ഏഞ്ചൽസ് കൗണ്ടി കോറോണർ കടുത്ത മെത്താംഫെറ്റാമൈൻ ലഹരി മൂലം ബ്രോൺസ്റ്റൈൻ മരിച്ചതായി പ്രഖ്യാപച്ചു.
ചൊവ്വാഴ്ചത്തെ സെറ്റിൽമെന്റ് കാലിഫോർണിയ സംസ്ഥാനം അംഗീകരിച്ച ഏറ്റവും വലിയ പൗരാവകാശ സെറ്റിൽമെന്റാണെന്ന് ബ്രോൺസ്റ്റീന്റെ കുടുംബത്തിന്റെ അഭിഭാഷകയായ ആനി ഡെല്ല ഡോണ പറയുന്നു. ജോർജ്ജ് ഫ്ലോയിഡിന്റെ കുടുംബവുമായി മിനിയാപൊളിസ് നഗരം നടത്തിയ ഒത്തുതീർപ്പിന് ശേഷം യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഒത്തുതീർപ്പാണിത് .