ഹൂസ്റ്റൺ( ടെക്‌സസ് )- ഭാര്യയുടെ മുഖത്ത് വെടിവെച്ചുവെന്നാരോപിച്ച് 31 കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഗാലിബ് ചൗധരിയെ അറസ്റ്റ് ചെയ്തു കേസെടുത്തു. ഉടൻ തന്നെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതായി ഹ്യൂസ്റ്റൺ പൊലീസ് ഡിപ്പാർട്ട്‌മെന്റ് തിങ്കളാഴ്ച അറിയിച്ചു.

വെടിവയ്‌പ്പ് സമയത്ത് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്ക് പുറത്തായിരുന്നു, തർക്കമായി തുടങ്ങിയ ഗാർഹിക പീഡന കേസാണെന്നാണ് ഡിപ്പാർട്ട്‌മെന്റ് ഇതിനെ വിളിക്കുന്നത് ,എച്ച്പിഡി ചീഫ് ട്രോയ് ഫിന്നർ പറഞ്ഞു.
കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ ഗാലിബ് ചൗധരി ഒരു കുടുംബാംഗത്തെ ക്രൂരമായ ആക്രമണത്തിലൂടെ ഗുരുതരമായ ശാരീരിക പരിക്കുകളേൽപിച്ചതിനാണ് ചൗധരിക്കെതിരെ കുറ്റം ചുമത്തിയതെന്നു തിങ്കളാഴ്ച.പത്രക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു.

വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിലെ ഷാഡോഡെയ്ലിനടുത്തുള്ള ക്ലേ റോഡിലെ 10300 ബ്ലോക്കിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നും അർദ്ധരാത്രിക്ക് ശേഷം ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നാണ് പൊലീസ് എത്തിയത് അന്വേഷണത്തിൽ 30 കാരിയായ സ്ത്രീയുടെ മുഖത്ത് വെടിയേറ്റതായി കണ്ടെത്തി, തുടർന്നാണ് ചൗധരിയെ അറസ്റ്റ് ചെയ്തത്.വെടിയേറ്റ സ്ത്രീയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

രണ്ട് വർഷമായി ചൗധരി വകുപ്പിൽ ഉണ്ടെന്ന് ഫിന്നർ പറഞ്ഞു.സ്വകാര്യതയെ മുൻനിർത്തി യുവതിയുടെ പേര് വെളിപ്പെടുത്തില്ല. 2022 മെയ് മാസത്തിലാണ് ദമ്പതികൾ വിവാഹിതരായതെന്നു സുഹൃത്തുക്കൾ പറഞ്ഞു.