- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫ്‌ളോറിഡയിൽ കൊലയാളി ഡുവാൻ യൂജിൻ ഓവന്റെ വധ ശിക്ഷ നടപ്പാക്കി
ഫ്ളോറിഡ:1984-ൽ രണ്ട് കുട്ടികളുടെ അമ്മയേയും 14 വയസ്സുള്ള ബേബി സിറ്ററേയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഡുവാൻ യൂജിൻ ഓവന്റെ (62) വധ ശിക്ഷ വ്യാഴാഴ്ച വൈകുന്നേരം റൈഫോർഡിലെ ഫ്‌ളോറിഡ സ്റ്റേറ്റ് ജയിലിൽ നടപ്പാക്കി . മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു മിനുറ്റുകൾക്കകം 6:14 ന് മരണം സ്ഥിരീകരിച്ചു .
1984 മാർച്ച് 24 ന് ഡെൽറേ ബീച്ചിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറിയ ഓവൻ രണ്ട് കൊച്ചുകുട്ടികളെ നോക്കികൊണ്ടിരുന്നു 14 വയസ്സുള്ള കാരെൻ സ്ലാറ്ററിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഓവൻ സ്ലാറ്ററിയെ ആവർത്തിച്ച് കുത്തുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് . കോടതി രേഖകൾ കാണിക്കുന്നത് എന്നാൽ രണ്ടു കുട്ടികൾക്കും പരിക്കില്ല.
ആ വർഷം മെയ് മാസത്തിൽ, പ്രതി മറ്റൊരു സ്ത്രീ ഓവൻ ജോർജിയാന വേഡനെ (38) കൊലപ്പെടുത്തി. ജോർജിയാന വേഡൻ താമസിച്ചിരുന്ന ബോക റാട്ടൺ വീട്ടിൽ അതിക്രമിച്ച് കടന്ന് ഉറങ്ങിക്കിടക്കുകയായിരുന്നു അവരെ ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. ബലാത്സംഗത്തിന്മുമ്പ് ചുറ്റിക കൊണ്ട് തലയിൽ പലതവണ അടിച്ചതായി അധികൃതർ പറഞ്ഞു.
1980 കളിൽ പാം ബീച്ച് കൗണ്ടിയിൽ മറ്റ് സ്ത്രീകളെ അവരുടെ വീടുകളിൽ വെച്ച് ഇയാൾ ആക്രമിച്ചതായി കോടതി രേഖകൾ പറയുന്നു.
ഓവൻ വധിക്കപ്പെട്ടുവെന്നതിൽ സന്തോഷമുണ്ടെന്നും 'ഞാൻ അവനോട് ക്ഷമിക്കിയില്ലെന്നും സ്ലാറ്ററിയുടെ സഹോദരി ഡെബി ജോൺസൺ പറഞ്ഞു. സഹോദരി കൊല്ലപ്പെടുമ്പോൾ അവൾക്ക് 10 വയസ്സായിരുന്നു.
ഈ വർഷം ഫ്‌ളോറിഡയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന നാലാമത്തെ വധശിക്ഷയാണ് ഓവന്റെത് .ഡൊണാൾഡ് ഡിൽബെക്കിനെ ഫെബ്രുവരിയിലും ലൂയിസ് ഗസ്സ്‌കിൻ ഏപ്രിലിലും ഡാരിൽ ബാക്കിനെ കഴിഞ്ഞ മാസവും വധിച്ചു.