- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
2023 ലെ ആദ്യത്തെ വെസ്റ്റ് നൈൽ കേസ് ഡാളസ് കൗണ്ടിയിൽ റിപ്പോർട്ട് ചെയ്തു
ഡാളസ്, ടെക്‌സസ് - ഡാളസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ്, ഈ വർഷത്തെ വെസ്റ്റ് നൈൽ വൈറസിന്റെ ആദ്യത്തെ കേസ് ജൂലൈ 10 ന് കൗണ്ടിയിൽ റിപ്പോർട്ട് ചെയ്തു. 2023 ലെ വെസ്റ്റ് നൈൽ വൈറസിന്റെ സംസ്ഥാനത്തെ ആദ്യത്തെ കേസ്സാണിതെന്നു ഡാളസിൽ പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഡാളസിലെ താമസക്കാരന് വെസ്റ്റ് നൈൽ ന്യൂറോഇൻവേസീവ് ഡിസീസ് ഉണ്ടെന്ന് കണ്ടെത്തിയാതായി ഡാളസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് റിപ്പോർട്ട് ചെയ്തത്
വെസ്റ്റ് നൈൽ വൈറസ് രോഗം ബാധിച്ച കൊതുകുകളുടെ കടിയിലൂടെയാണ് പകരുന്നത്. വൈറസ് ബാധിച്ച മിക്ക ആളുകൾക്കും അസുഖം വരില്ല, എന്നാൽ ഏകദേശം 20% പേർക്ക് തലവേദന, പനി, പേശി, സന്ധി വേദന, ഓക്കാനം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നു. വളരെ ചെറിയ അനുപാതത്തിൽ, ഒരു ശതമാനത്തിൽ താഴെ, വൈറസ് നാഡീവ്യവസ്ഥയെ ബാധിക്കുന്നു, ഇത് കൂടുതൽ ഗുരുതരമായ വെസ്റ്റ് നൈൽ ന്യൂറോ ഇൻവേസിവ് രോഗത്തിലേക്ക് നയിക്കുന്നു, ഇത് കഴുത്തിലെ വേദന , വിറയൽ, ഇഴെച്ചൽ, പക്ഷാഘാതം, മരണം എന്നിവയ്ക്ക് കാരണമാകും.
'ടെക്‌സസിൽ കാണപ്പെടുന്ന കൊതുകുകൾ വഴി പകരുന്ന നിരവധി രോഗങ്ങളുണ്ടെന്ന് ആളുകൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്,കമ്മീഷണർ, എംപിഎച്ച്, എംഡി ജെന്നിഫർ ഷുഫോർഡ് പറഞ്ഞു. ''ഈ രോഗങ്ങളിൽ ഭൂരിഭാഗവും നേരിയ രോഗത്തിന് കാരണമാകുന്നു, എന്നാൽ അപൂർവ സന്ദർഭങ്ങളിൽ, ഡെങ്കി അല്ലെങ്കിൽ സിക്ക പോലുള്ള രോഗങ്ങൾ ഗുരുതരമായ രോഗത്തിന് കാരണമാകും. ഈ വർഷം ടെക്സാസിൽ മലേറിയയുടെ ഒരു പ്രാദേശിക കേസ് ഉണ്ടായിട്ടുണ്ട്, ഇതുകൊതുക് കടിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നു.
വെസ്റ്റ് നൈലിൽ നിന്നും കൊതുകുകൾ പരത്തുന്ന മറ്റ് രോഗങ്ങളിൽ നിന്നും തങ്ങളേയും കുടുംബത്തേയും സംരക്ഷിക്കുന്നതിനായി ഈ നടപടികൾ പാലിച്ച് കൊതുകുകൾക്ക് കടിക്കാൻ അവസരം നൽകരുതെന്ന് ടെക്‌സസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസസ് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
നീളൻ കൈയും പാന്റും ധരിക്കുക. മൂടിക്കെട്ടി കൊതുക് കടിക്കുന്നതിന് തടസ്സം സൃഷ്ടിക്കുക.
കീടനാശിനി പ്രയോഗിക്കുക. നാരങ്ങ യൂക്കാലിപ്റ്റസ് എണ്ണ, പാരാ-മെന്തെയ്ൻ-ഡയോൾ അല്ലെങ്കിൽ 2-അണ്ടെകനോയേറ്റ് എന്നിവ അടങ്ങിയ രജിസ്റ്റർ ചെയ്ത റിപ്പല്ലന്റ് ഉപയോഗിക്കുക.
കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുക. കളിപ്പാട്ടങ്ങൾ, ടയറുകൾ, ചവറ്റുകുട്ടികൾ, ബക്കറ്റുകൾ, അടഞ്ഞ മഴക്കുഴികൾ, ചെടിച്ചട്ടികൾ എന്നിവയിൽ അടിഞ്ഞുകൂടുന്ന വെള്ളം ഇല്ലാതാക്കിയാൽ കൊതുകുകൾക്ക് മുട്ടയിടാനും പ്രത്യുൽപാദനത്തിനും ഇടം നിഷേധിക്കും.
എയർ കണ്ടീഷനിങ് ഉപയോഗിച്ചും ജനൽ, വാതിലുകളുടെ സ്‌ക്രീനുകൾ നല്ല രീതിയിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയും ആളുകൾ വീടുകളിൽ കൊതുകുകളെ അകറ്റണം. വെസ്റ്റ് നൈൽ രോഗലക്ഷണങ്ങളുള്ള ആളുകളോട് അവരുടെ ഹെൽത്ത് കെയർ പ്രൊവൈഡറുമായി ബന്ധപ്പെടാനും കൊതുകുമായി സമ്പർക്കം പുലർത്തുന്നത് സൂചിപ്പിക്കാനും അഭ്യർത്ഥിക്കുന്നു.
കഴിഞ്ഞ വർഷം ടെക്സാസിൽ വെസ്റ്റ് നൈൽ രോഗം ബാധിച്ച് 42 കേസുകളും ഏഴ് മരണങ്ങളും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടെക്സാസിൽ 485 കേസുകളും 65 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു



