ഇന്ത്യാന: തിങ്കളാഴ്ച ഇന്ത്യാനപൊളിസിലെ കമ്മ്യൂണിറ്റി ജസ്റ്റിസ് കാമ്പസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരന്റെ ആക്രമണത്തിൽ മരിയൻ കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടിയായ ജോൺ ഡുറം (61) കൊല്ലപ്പെട്ടു.

മെഡിക്കൽ അപ്പോയിന്റ്‌മെന്റിന് ശേഷം തടവുകാരനെ തിരികെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇന്ത്യാനപൊളിസ് കമ്മ്യൂണിറ്റി ജസ്റ്റിസ് കേന്ദ്രത്തിലേക്കുള്ള പ്രവേശന ഗേറ്റിൽ വെച്ച് തടവുകാരൻ അദ്ദേഹത്തെ ആക്രമിച്ചത്. 34 കാരനായ ഒർലാൻഡോ മിച്ചൽ എന്ന പ്രതിയാണ് ജോണിനെ ആക്രമിച്ച ശേഷം രക്ഷപെട്ടത്.ഒരു ട്രാൻസ്പോർട്ട് വാൻ മോഷ്ടിച്ച് ക്രിമിനൽ ജസ്റ്റിസ് സെന്റർ കോംപ്ലക്‌സിൽ നിന്ന് ഓടിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും വഴിയിൽ വണ്ടി ആക്സിഡന്റായി. മിച്ചലിനെ അപകടസ്ഥലത്ത് വെച്ച് കസ്റ്റഡിയിലെടുത്തതായും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.

38 വർഷമായി സർവീസിലുള്ള ജോൺ ഡുറത്തിന് ഭാര്യയും നാല് മക്കളും പ്രായമായ മാതാപിതാക്കളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഡുറത്തിന്റെ ഭാര്യയും പതിറ്റാണ്ടുകളായി ഷെരീഫ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തിട്ടുണ്ടെന്ന് മരിയൻ കൗണ്ടി ഷെരീഫ് കെറി ഫോറസ്റ്റൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മരണം 'മനപ്പൂർവമായ നരഹത്യയാണ്'.ഇന്ത്യാനാപൊളിസ് അസിസ്റ്റന്റ് പൊലീസ് ചീഫ് ക്രിസ് ബെയ്ലി പറഞ്ഞു,

2022ൽ തന്റെ മുൻ കാമുകി ക്രിസ്റ്റൽ വാൾട്ടനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ കാത്ത് 2022 സെപ്റ്റംബർ മുതൽ ഒർലാൻഡോ മിച്ചൽ മരിയോൺ കൗണ്ടി ജയിലിൽ കഴിയുകയാണ്.പ്രതിയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചാൽ കൊലപാതകക്കുറ്റത്തിന്അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.