ഫ്ളോറിഡ: കാറിൽ ശ്രദ്ധിക്കാതെ കുറഞ്ഞത് 5 മണിക്കൂറെങ്കിലും ഉപേക്ഷിക്കപ്പെട്ട 10 മാസം പ്രായമുള്ള കുഞ്ഞ് കൊടും ചൂടിൽ മരിച്ചു ഫ്ളോറിഡയിലാണ് സംഭവം.കുട്ടിയെ കാറിൽ ഉപേക്ഷിച്ച ആയയായ റോണ്ട ജുവൽ നരഹത്യയ്ക്ക് അറസ്റ്റിലായി.

ബേക്കർ കൗണ്ടി ഷെരീഫിന്റെ അറസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, 133 ഡിഗ്രിക്ക് മുകളിലുള്ള ആന്തരിക താപനിലയിൽ എത്തിയ കാറിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. ലഭ്യമായ റിപോർട്ടനുസരിച്ചു പുറത്തെ താപനില 98 ഡിഗ്രി ഫാരൻഹീറ്റിലെത്തി. ഇത് 10 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മരണത്തിന് കാരണമായി. മൂന്ന് കുട്ടികൾക്കൊപ്പം കുഞ്ഞിനെ ബേബി സിറ്റിങ് ചെയ്യുമായിരുന്ന ആയയാണ് ജുവൽ. സംഭവദിവസം അവർ പെൺകുട്ടിയെ മാതാപിതാക്കളുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി. മറ്റ് കുട്ടികളുള്ള സ്ഥലത്തെത്തിയപ്പോൾ കുഞ്ഞ് ഉറങ്ങുകയായിരുന്നെന്ന് കരുതിയെന്നും അതിനാൽ വീടിനുള്ളിൽ പോയി മറ്റ് കുട്ടികളുമായി ഇടപഴകിയെന്നും ജുവൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കുഞ്ഞിനെ കാറിൽ ഉപേക്ഷിച്ച കാര്യം പൂർണ്ണമായി മറന്നെന്നും അവർ പറഞ്ഞു.

കേസ് അന്വേഷിക്കുന്ന ഡിറ്റക്ടീവ് 10 മാസം പ്രായമുള്ള കുട്ടി ആശുപത്രിയിൽ മരിച്ചതായി സ്ഥിരീകരിച്ചു.ഒരു കുട്ടിയുടെ ക്രൂരമായ നരഹത്യയ്ക്ക് ജുവലിനെ അറസ്റ്റ് ചെയ്യുകയും വ്യാഴാഴ്ച ബേക്കർ കൗണ്ടി ഡിറ്റൻഷൻ സെന്ററിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ജുവലിനു നിലവിൽ ഒരു അറ്റോർണി ലിസ്റ്റ് ചെയ്തിട്ടില്ല.ചൂടുള്ള കാർ മരണങ്ങൾ തടയുന്നതിന് വേണ്ടി വാദിക്കുന്ന കിഡ്സ് ആൻഡ് കാർ സേഫ്റ്റി എന്ന സംഘടനയുടെ അഭിപ്രായത്തിൽ, ചൂടുള്ള വാഹനത്തിൽ ഉപേക്ഷിച്ച് ഒരു കുട്ടി മരിക്കുന്നത് ഈ വർഷം യുഎസിൽ 14-ാം തവണയാണ് മക്ലെന്നിയിൽ അരങ്ങേറിയ ദുരന്തം. ഫ്‌ളോറിഡയിൽ, ഈ വർഷത്തെ ആറാമത്തെ ചൂടുള്ള കാർ മരണമാണിത്.കഴിഞ്ഞ വർഷം, രാജ്യവ്യാപകമായി 33 ഹോട്ട് കാർ മരണങ്ങളുണ്ടായി, അതിൽ നാലെണ്ണം ഫ്‌ളോറിഡയിലാണ്.