ഷിക്കാഗോ: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 20മുതൽ-23വരെ സംഘടിപ്പിച്ചി ക്കുന്ന 44-ാമത് ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ്  സമാപിച്ചു

.2023 ജൂലൈ 23 ഞായറാഴ്ച രാവിലെ ഷിക്കാഗോ ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നടന്ന വിശുദ്ധ കുർബാനക്കു ഭദ്രാസന വൈ.എഫ്.വൈ.എഫ് വൈസ് പ്രസിഡന്റ് റവ.ജെയ് സൺ തോമസ് മുഖ്യകാർമികത്വം വഹിച്ചു . തുടർന്ന് സമാപന സമ്മേളനം നടന്നു.ഷിക്കാഗോ അസിസ്റ്റ് വികാരി എം ടി.സി ഷെറിൻ അച്ചൻ സമാപന ദിന പ്രസംഗം നടത്തി.

സാക്ഷികളുടെ ഒരു വലിയ സമൂഹം നമുക്കു ചുറ്റും ഉള്ളതിനാൽ, തടസ്സപ്പെടുത്തുന്ന എല്ലാറ്റിനെയും എളുപ്പത്തിൽ വലയുന്ന പാപത്തെയും നമുക്ക് വലിച്ചെറിയാം. വിശ്വാസത്തിന്റെ തുടക്കക്കാരനും പൂർണതയുള്ളവനുമായ യേശുവിൽ ദൃഷ്ടി പതിപ്പിച്ചുകൊണ്ട് നമുക്ക് നിർണ്ണയിച്ച ഓട്ടത്തിൽ സ്ഥിരോത്സാഹത്തോടെ ഓടാം. എബ്രായർ 12:1-2 എന്നതാണ് സമ്മേളനത്തിനു തിരഞ്ഞെടുത്തിരുന്ന മുഖ്യ ചിന്താവിഷയം .

നാലു ദിവസാം നീണ്ടു നിന്ന കോൺഫറൻസിൽ റവ മെറിൻ മാത്യു,അബെർഡൻ, സ്‌കോട്ട്‌ലൻഡ്,റവ ജെയ്സൻ എ തോമസ്, വാൾഡ്വിക്ക്, ന്യൂജേഴ്സി,ഡോ.ഷോൺ രാജൻ,യോങ്കേഴ്‌സ്, ന്യൂയോർക്ക് എന്നിവരായിരുന്നു പ്രധാന പ്രാസംഗീകർ

റവ.അജിത് കെ.തോമസ് വികാരി,റവ ജെസ്വിൻ എസ് ജോൺ യൂത്ത് ചാപ്ലിൻ,ഏബൽ വർഗീസ്ജനറൽ കൺവീനർ,സോണിയ നൈനാൻ കോ-കൺവീനർ ,ബെൻ മമ്മാരപ്പള്ളിൽ കോ-കൺവീനർ എന്നിവർ വിവിധ പരിപാടികൾക്ക് നേത്വത്വം നൽകും ഭദ്രാസന സെക്രട്ടറി: ഷോൺ മാത്യു,ജോയിന്റ് സെക്രട്ടറി: റിയ വർഗീസ് ട്രഷറർ: ജോതം ബി.സൈമൺ.അസംബ്ലി പ്രതിനിധി: ഷോൺ വർഗീസ് എന്നിവർ വിവിധ പരിപാടികൾക്ക് നേത്വത്വം നൽകി. ഷിക്കാഗോ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് സമ്മേളനത്തിന് അഥിദേയത്വം വഹിച്ചു
കോൺഫറൻസ് കൺവീനർ ഏബൽ വർഗീസ് ഭദ്രാസന ജോയിന്റ് സെക്രട്ടറി റിയ വർഗീസ് എന്നിവർ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു,

ദീപശിഖ അടുത്ത വർഷത്തെ കോൺഫറൻസിനു അഥിദേയത്വം വഹിക്കുന്ന ടൊറന്റോ സെന്റ് മാത്യുസ് മാർത്തോമാ കൺവീനർമാർക്ക് കൈമാറി.