ലോസ് ഏഞ്ചൽസ്: ആയുധധാരിയായ ഓഫ് ഡ്യൂട്ടി ലോസ് ഏഞ്ചൽസ് കൗണ്ടി ഡെപ്യൂട്ടി ഗോൾഫ് കോഴ്സിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. ഫോണ്ടാന ഗോൾഫ് കോഴ്‌സിൽ വച്ചാണ് സംഭവം. കൊല്ലപ്പെട്ടയാൾ ഓഫ് ഡ്യൂട്ടി ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടി ആണെന്ന് ബുധനാഴ്ച തിരിച്ചറിഞ്ഞു.വൈകുന്നേരം 4 മണിയോടെയാണ് സംഭവത്തിന്റെ തുടക്കം. സിയറ ലേക്ക്സ് ഗോൾഫ് ക്ലബ്ബിന്റെ പ്രദേശത്തെ ഒരു വീട്ടിൽ നിന്നും ഒരു സ്ത്രീയുടെ 911 കോൾ അധികൃതർക്ക് ലഭിക്കുകയായിരുന്നു. ഭർത്താവ് അവരുടെ വീടിനുള്ളിൽ തോക്കുപയോഗിച്ച് വെടിയുതിർക്കുകയാണെന്നാണ് വിളിച്ച യുവതി ഫോണ്ടാന പൊലീസ് ഡിപ്പാർട്ട്മെന്റിനെ അറിയിച്ചത്.

വെടിയുതിർക്കുന്നതിന് മുമ്പ് ഇയാൾ മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു. തുടർന്ന് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങി തോക്കുമായി ഗോൾഫ് കോഴ്‌സിലേക്ക് പോയെന്നും വിളിച്ചയാൾ അറിയിച്ചു. ഇയാൾ രണ്ട് തോക്കുകളുമായാണ് ആക്രമണം നടത്തിയതെന്നാണ് അധികൃതർ പറഞ്ഞത്.വെടിയുതിർത്തയാളെന്ന് സംശയിക്കുന്ന അലജാൻഡ്രോ ഡയസ് (45) രണ്ട് തോക്കുകളുമായി ഉദ്യോഗസ്ഥർ എത്തും മുമ്പെ സിയറ ലേക്ക്സ് ഗോൾഫ് ക്ലബ്ബിലേക്ക് ഓടിക്കയറിയതായി പൊലീസ് പറഞ്ഞു.

'അവിടെ അയാൾ വെടിയുതിർക്കാൻ തുടങ്ങി. പൊലീസിന് നേരെ വെടിയുതിർത്തു. ഇത് മോശമായിരുന്നു,' സംഭവത്തിന് സാക്ഷിയായ മൈഷ ഡോവ് പറഞ്ഞു.
സിയറ ലേക്‌സ് ക്ലബ്ബിന് സമീപം ആയുധധാരിയായ ഒരാളെക്കുറിച്ചുള്ള റിപ്പോർട്ടുകളെ തുടർന്ന് ഓഫീസർമാർ ഇയാളെ നേരിട്ടു, അയാൾക്ക് വെടിയേറ്റു.'വാക്കാൽ നിരവധി മുന്നറിയിപ്പുകൾ നൽകിയ ശേഷമാണ് ഏറ്റുമുട്ടൽ സംഭവിച്ചതെന്നും ഫോണ്ടാന പൊലീസ് പ്രസ്താവനയിൽ പറഞ്ഞു