- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ആൽബനി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം 'പൊന്നോണം 2023' സെപ്റ്റംബർ 15 വെള്ളിയാഴ്ച
ആൽബനി (ന്യൂയോർക്ക്): മാനുഷരെല്ലാരുമൊന്നുപോലെ വാണിരുന്ന ആ നല്ല നാളെയുടെ സ്മരണ പുതുക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്ന ഈ വേളയിൽ, ന്യൂയോർക്ക് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ആൽബനിയിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളും ഓണാഘോഷ ലഹരിയിലാണ്. അവർക്കായി ആൽബനിയിലെ ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം 'പൊന്നോണം 2023' എന്ന പേരിൽ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കാനുള്ള ഒരുക്കങ്ങളിൽ വ്യാപൃതരായിരിക്കുന്നു.
സെപ്റ്റംബർ 15 വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതൽ 11 മണിവരെ ആൽബനി ഹിന്ദു കൾച്ചറൽ സെന്ററിൽ വച്ചാണ് ആഘോഷം. വിഭവ സമൃദ്ധമായ ഓണ സദ്യയും, മഹാബലി തമ്പുരാന്റെ എഴുന്നള്ളത്തും വിവിധ കലാപരിപാടികളും കൊണ്ട് ഇത്തവണത്തെ ഓണം കൂടുതൽ വർണ്ണാഭമാകുമെന്ന് അസ്സോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
മുൻകാലങ്ങളിൽ നിന്ന് വിപരീതമായി ഇത്തവണ കേരളത്തിൽ നിന്നുള്ള കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികളാണ് ഈ ആഘോഷത്തിന്റെ മുഖ്യ ആകർഷണം. 'സമ്മർ നൈറ്റ് 2023' എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ നടൻ രാഹുൽ മാധവ്, നടിമാരായ പ്രിയങ്ക, മാളവിക, അഞ്ജലി കൃഷ്ണ, മിമിക്രി കലാകാരന്മാരായ അഖിൽ കവലയൂർ, പ്രസാദ് മുഹമ്മ, പ്രശസ്ത നാടൻ പാട്ടുകാരി പ്രസീത ചാലക്കുടി, ഗായകരായ ദേവാനന്ദ്, സുമേഷ് രഘു, സലീഷ് ശ്യാം, ഗായിക അനാമിക എന്നിവരെ കൂടാതെ ബിജു സേവിയർ, സബിൻ സുകേഷ്, മുത്തു ശരവണൻ, ഭാരതി, ജംഷീന എന്നിവർ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും ഓണാഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടും.
ഈ ആഘോഷ പരിപാടികളിൽ എല്ലാ മലയാളികളും കുടുംബസമേതം പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ പത്താം തിയ്യതിക്കു മുൻപായി സീറ്റ് റിസർവ്വ് ചെയ്തിരിക്കണമെന്നും അവർ അറിയിച്ചു ( https://cdmany.org/ponnonam-2023/ ).
കൂടുതൽ വിവരങ്ങൾക്ക്: സുനിൽ സാക്ക് - 518 894 1564, ചാൾസ് മാർക്കോസ് - 765 301 1616, സുനൂജ് ശശിധരൻ - 585 794 8424.
https://cdmany.org/