ഡാളസ്: അമേരിക്കൻ ഐക്യനാടുകളിൽ നവംബർ 5ഞായർ പുലർച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ പുറകിലേക്കു തിരിച്ചുവയ്ക്കും.

മാർച്ച് രണ്ടാം ഞായറാഴ്ചയായിരുന്ന സമയം ഒരു മണിക്കൂർ മുന്നോട്ടു തിരിച്ചു വച്ചിരുന്നത്.
വിന്റർ സീസന്റെ അവസാനം ഒരു മണിക്കൂർ മുന്നോട്ടും, ഫോൾ സീസണിൽ ഒരു മണിക്കൂർ പുറകോട്ടും തിരിച്ചുവക്കുന്ന സമയമാറ്റം അമേരിക്കയിൽ ആദ്യമായി നിലവിൽ വന്നതു ഒന്നാം ലോക മഹായുദ്ധം നടന്നിരുന്ന കാലഘട്ടത്തിലാണ്.

സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ് (Spring), വിന്റർ(winter) സീസണുകളിൽ പകലിന്റെ ദൈർഘ്യം വർദ്ധിപ്പിച്ചു വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതിൽ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയിൽ പ്രയോജനപ്പെടുത്തുന്നതിനും ലക്ഷമിട്ടാണ് അമേരിക്കയിൽ സമയമാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയത്.

സ്പ്രിങ്ങ്(Spring Forward) ഫോർവേഡ്, ഫോൾ ബാക്ക് വേഡ്(Fall Backward) എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്.അരിസോണ, ഹവായ്, പുർട്ടൊറിക്കൊ, വെർജിൻ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സമയമാറ്റം ബാധകമല്ല.

സമയമാറ്റം ശ്രദ്ധിക്കാതെ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കുന്ന ഞായറാഴ്ചകളിലെ ആരാധനകളിൽ വൈകി എത്തുന്നവരുടേയും, പങ്കെടുക്കാത്തവരുടേയും എണ്ണം വർദ്ധിക്കുന്നു എന്നുള്ളത് യാഥാർത്ഥ്യമാണ്.