- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാലസിൽ കോൺസുലാർ ക്യാമ്പ് സംഘടിപ്പിച്ചു
കൊപ്പേൽ / ഡാളസ് : വേൾഡ് മലയാളി കൗസിലിന്റെയും, ഡാളസ് സെന്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ഹൂസ്റ്റൺ ഡാലസിൽ ഏകദിന ക്യാമ്പ് നടത്തി. ക്യാംമ്പിൽ വിവിധ കോൺസുലേറ്റ് സേവനങ്ങൾ ലഭ്യമാക്കി. ഒക്ടോബർ 28 ശനിയാഴ്ച രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെ കൊപ്പേൽ സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിലായിരുന്നു ക്യാമ്പ്.
കോൺസുലാർ അസിസ്റ്റന്റ് ആയുഷ് ശർമയുടെ നേതൃത്വത്തിൽ ഹൂസ്റ്റണിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരാണ് വിസിറ്റിനെത്തിയത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവരും നേരിട്ടെത്തിയവരും കോണ്‌സുലേറ്റിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തി. വിസാ, പാസ്‌പോർട്ട് പുതുക്കൽ , ഒസിഐ തുടങ്ങി വിവിധ അപേക്ഷകൾ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ചു പ്രവാസികൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കി.
വേൾഡ് മലയാളി കൗസിലിൽ രജിസ്ട്രേഷനും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ, ഡബ്ല്യുഎംസി നോർത്ത് ടെക്‌സസ് പ്രൊവിൻസ് ചെയർപേഴ്‌സൺ ആൻസി തലച്ചെല്ലൂർ, ജോസഫ് മാത്യു (വൈസ് പ്രസിഡന്റ്), സ്മിത ജോസഫ് (സെക്രട്ടറി), സിറിൾ ചെറിയാൻ (ട്രഷറർ), ജോസഫ് ചെറിയാൻ, ആൻസി ജോസഫ് (വനിതാ ഫോറം ചെയർപേഴ്സൺ), സെലീന, ഷാജു ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വേൾഡ് മലയാളിയുടെ സഹകരണവും , സെന്റ് അൽഫോൻസാ ചർച്ച് വികാരി ഫാ. മാത്യു മുഞ്ഞനാട്ട്, ട്രസ്റ്റിമാർ, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ സെന്റ് അൽഫോൻസാ പാരീഷിന്റെ സഹകരണവും ക്യാമ്പിൽ ലഭ്യമായി. ജോൺസൺ തലച്ചെല്ലൂർ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.