ഓസ്റ്റിൻ: സംസ്ഥാനത്തു നിലവിലുള്ള നിയമനുസരിച്ചു ശനിയാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ മദ്യവിൽപ്പനശാലകൾ അടച്ചിടും.

ഞായറാഴ്ചകളിലോ ക്രിസ്മസ്, പുതുവത്സര ദിനങ്ങൾ പോലുള്ള പ്രധാന അവധി ദിവസങ്ങളിലോ മദ്യശാലകൾ തുറക്കരുതെന്ന് ടെക്‌സസ് മദ്യ നിയന്ത്രണ നിയമം അനുശാസിക്കുന്നു.പുതുവർഷത്തിന്റെ ആരംഭം തിങ്കളാഴ്ച വരുന്നതിനാൽ, 9 മണിക്ക് കടകൾ അടച്ചാൽ 61 മണിക്കൂർ കടകൾ അടച്ചിടും. ശനിയാഴ്ചരാത്രി മുതൽ ചൊവ്വാഴ്ച രാവിലെ 10 മണി വരെ വീണ്ടും തുറക്കില്ല.

''ഇത് വാങ്ങാൻ ഞാൻ ഇവിടെ എത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. പുതുവത്സരം ആളുകൾക്ക് മദ്യം വാങ്ങാനുള്ള വലിയ ദിവസമായിരിക്കണം, അത് അടച്ചിടാനുള്ള മികച്ച ദിവസമല്ല, ''അരുൺ ചാറ്റർജെ പറഞ്ഞു.വ്യാഴാഴ്ച വൈകുന്നേരം ഒരു ഓസ്റ്റിൻ മദ്യവിൽപ്പനശാലയിൽ ഷോപ്പിങ് നടത്തുകയായിരുന്നു ചാറ്റർജെ, ഈ വരുന്ന വാരാന്ത്യത്തിൽ നീണ്ട അടച്ചുപൂട്ടൽ വാർത്ത ആശ്ചര്യകരമാണെന്ന് അഭിപ്രായപ്പെട്ടു