ഡാളസ്: പെന്തക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസ് ി ന്റെ (പി.വൈ.സി.ഡി) നേതൃത്വത്തിൽ ഡാളസിലെ ഐപിസി ടാബർണക്കിൾ ചർച്ചിൽ വച്ച് വർഷിപ്പ് നൈറ്റും കൂടാതെ ഈ വർഷം വിവിധ മേഖലകളിൽ വിജയികളായവർക്കുള്ള ട്രോഫികളും വിതരണം ചെയ്യുന്നു. ഫെബ്രുവരി 17 ശനിയാഴ്ച വൈകുന്നേരം 6:00-ന് നടക്കുന്ന യോഗത്തിൽ പാസ്റ്റർ സാം തോമസ് വചനശുശ്രൂഷ നിർവ്വഹിക്കുന്നു.

2023 പ്രവർത്തന വർഷത്തിൽ PYCD നേതൃത്വം നൽകിയ കലാകായിക മത്സരങ്ങളുടെ സമാപന സമ്മേളനമായിരിക്കും ഈ പൊതുയോഗം. ഈ വർഷം നടന്ന താലന്തു പരിശോധനയിൽ ഓവറോൾ ചാമ്പ്യൻസായി ഐപിസി ടാബർണക്കിൾ ചർച്ചും രണ്ടാം സ്ഥാനം നേടിയത് ബെഥനി ഫുൾ ഗോസ്പൽ അസംബ്ലിയുമാണ്.

അമേരിക്കയിലെ പ്രമുഖ പെന്തക്കോസ്ത് യുവജനപ്രസ്ഥാനമായ പെന്തക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസി(പി.വൈ.സി.ഡി)ന്റെ ഔദ്യോഗിക ഭാരവാഹികളായി പാസ്റ്റർ തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), പാസ്റ്റർ ജെഫ്റി ജേക്കബ് (കോ-ഓർഡിനേർ), റോണി വർഗ്ഗീസ്(ട്രഷറർ) എന്നിവർ പ്രവർത്തിക്കുന്നു. മ്യൂസിക് കോ-ഓർഡിനേറ്റർ സാം മാത്യു സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.

പി.വൈ.സി.ഡി-യുടെ 2024 പ്രവർത്തന വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന ജെനെറൽ ബോഡി ഫെബ്രുവരി 25 ഞായറാഴ്ച വൈകിട്ട് 4:30-ന് റൗലറ്റിലുള്ള ക്രോസ്സ്-വ്യൂ ചർച്ചിൽ വച്ച് നടത്തപ്പെടുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

Venue: IPC Tabernacle, 9121 Ferguson Rd.Dallas, TX 75228