- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചുർച്ചസ് ഇൻ ഫിലഡൽഫിയ വേൾഡ് ഡേ ഓഫ് പ്രയർ -മാർച്ച് 2 നെ - ഒരുക്കങ്ങൾ പൂർത്തിയായി
ഫിലഡൽഫിയ - വേൾഡ് ഡേ ഓഫ് പ്രയർ മാർച്ച് രണ്ടാം തീയതി ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ സെൻജൂഡ് മലങ്കര കത്തോലിക്ക ദൈവാലയത്തിൽ( 1200 പാർക്ക് അവന്യൂ,ബെൻസലെം, പി,എ -19020) വച്ച്നടക്കുന്ന വേൾഡ് ഡേ ഓഫ് പ്രയറിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഈ വർഷത്തെ ചിന്താവിഷയം എഫെസ്യർ4:1-7വരെ അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിലെ അശരണരുംആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത്പ്രവർത്തിച്ചു വരുന്ന എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നായലോകപ്രാർത്ഥനാദിനത്തിന്റെ ഈ വർഷത്തെ ചിന്താവിഷയം ഞാൻ നിങ്ങളെ പ്ര ബോധിപ്പിക്കുന്നത്.......
സ്നേഹത്തിൽ അന്യോന്യം പൊറുക്കുക(എഫെസ്യർ 4:1-7)എന്നതാണ്. ലോകത്തിലെ 170-ൽ പരംരാജ്യങ്ങളിൽ ക്രിസ്തീയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തിൽ ഓരോ വർഷവും ഒരു പ്രത്യേക രാജ്യംതിരഞ്ഞെടുത്ത് ആ രാജ്യത്തിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാർത്ഥിക്കുവാൻ മാർച്ച്മാസത്തിലെ ആദ്യ ശനിയാഴ്ച പ്രാർത്ഥനാദിനമായി ആചരിച്ചു വരുന്നതാണ് ലോകപ്രാർത്ഥനാദിനം. പലസ്തിനിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനായിട്ടാണ് ഈ വർഷത്തെ പ്രാർത്ഥനാദിനം
ആചരിക്കുന്നത്.യേശുവിന്റെ സ്നേഹവും കരുതലും ഫലസ്തീൻ ജനങ്ങൾക്ക് മറ്റുള്ള ലോക രാഷ്ട്രങ്ങളിൽനിന്ന് ലഭിക്കേണ്ടത് ആവശ്യമെന്ന് ഈ വിഷയം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
ഈ വർഷത്തെ വേൾഡ് ഡേ ഓഫ് പ്രയറിന്റെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് വി.വേദപുസ്തകത്തിലെവചനങ്ങളെ അടിസ്ഥാനമാക്കി വേദശാസ്ത്രത്തിൽ ആഗാധമായ പാണ്ഡിത്യവും അതിലും ഉപരി ലളിതമായഭാഷയിലൂടെ സുവിശേഷ പ്രഘോഷണം നടത്തുവാൻ പ്രത്യേകം കഴിവുമുള്ള ഡോക്ടർ.ടീന എലിസബത്ത്കൊച്ചമ്മയാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ടീന കൊച്ചമ്മ മികച്ച വാഗ്മിയും നല്ലൊരുഗായികയും ആണ്. തിരുവല്ല മാർത്തോമാ കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അദ്ധ്യാപികയായിപ്രവർത്തിക്കുന്നു. ഫിലഡൽഫിയ അസൻഷൻ മാർത്തോമ ചർച്ച് വികാരി റെവ. ബിബി ചാക്കോ മാത്യുവിന്റെസഹധർമ്മിണി ആണ്. വിവിധ ദേവാലയങ്ങളിൽ നിന്നും വരുന്നവർ ഗാനാലാപനങ്ങളിലൂടെയും വ്യത്യസ്തമായസ്കിറ്റുകളിലൂടെയും, നൃത്തങ്ങളിലൂടെയും മുഖ്യ ചിന്താവിഷയത്തെ അധികരിച്ചുള്ള വിവിധ കലാസൃഷ്ടികൾകുട്ടികളും മുതിർന്നവരും വേദിയിൽ അവതരിപ്പിക്കുന്നതാണ്. എക്യൂമെനിക്കൽ ഗായകസംഘം തോമസ്ഏബ്രഹാം (ബിജു) നേതൃത്വത്തിൽ ലോകപ്രാർത്ഥനാദിനത്തിൽ ഗാനശുശ്രൂഷകൾആലപിക്കുന്നതായിരിക്കും.ഇതിന്റെ ദ്രുതഗതിയിലുള്ള വിപുലമായ പ്രവർത്തനം നടക്കുന്നതായി ഭാരവാഹികൾഅറിയിച്ചു. ഏവരെയും വേൾഡ് ഡേ ഓഫ് പ്രയർലയ്ക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ചെയര്മാന്. റെവ. ഫാ. എൽദോസ് കെ. പി
കോ ചെയര്മാന് - റെവ. ഫാ. എം. കെ. കുര്യാക്കോസ്
റിലീജിയസ് ചെയര്മാന്. റെവ. ഫാ. ജേക്കബ് ജോൺ
ജനറൽ സെക്രട്ടറി- ശാലു പുന്നൂസ്
ട്രഷാർ- റോജേഷ് സാമുവേൽ
ജോയി. ട്രഷാർ- സ്വപ്ന സെബാസ്റ്യൻ
കൊയർ കോഓർഡിനേറ്റർ - ബിജു എബ്രഹാം
വിമൻസ് ഫോറം കൺവീനർ - ദിയ മേരി ജോൺ
കോ കൺവീനെർ -ജിൻസി ജോയി
കോർ കമ്മിറ്റി മെംബേർസ് - നിർമല എബ്രഹാം
ലിസി തോമസ്
സുമ ചാക്കോ
പി ആർ ഓ -സന്തോഷ് എബ്രഹാം