ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയൻ പതിനൊന്നാമത് പാരിഷ് മിഷൻസേവികാ സംഘം സീനിയർ സിറ്റിസൺ സംയുക്ത കോൺഫറൻസ് മാർച്ച് 8,9 തീയതികളിൽ ഡാളസ്സിൽ വെച്ച് സംഘടിപ്പിക്കുന്നു.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ ശനിയാഴ്ച ഉച്ചയ്ക്ക് 2 വരെ നടക്കുന്ന സമ്മേളനത്തിന് മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ്(ഫാർമേഴ്സ് ബ്രാഞ്ച് ) ആതിഥേയത്വം വഹിക്കുന്നു.

Theme of conference :Church On Mission Everywhere (mathew 28:20)
സ്തുതിയും ആരാധനയും, ബൈബിൾ പഠനങ്ങൾ,പ്രചോദനാത്മകമായ പ്രഭാഷണങ്ങൾ, സാക്ഷ്യം,ഗ്രൂപ്പ് ചർച്ച,മധ്യസ്ഥ പ്രാർത്ഥന എന്നിവ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോൺഫറൻസ് കമ്മിറ്റി പ്രസിഡന്റ് റവ അലക്സ് യോഹന്നാൻ,അസി. വികാരി റവ എബ്രഹാം തോമസ് ,ജനറൽ കൺവീനർ & പ്രോഗ്രാം സാം അലക്‌സ്,ഈശോ മാ ളിയേക്കൽ ,പ്രൊഫ:സോമൻ വി ജോർജ് , ചാക്കോ ജോൺസൺ,ജോജി ജോർജ്,ബാബു സി മാത്യു, ജോർജ് വർഗീസ്, സാറാ ജോസഫ്,ശ്രീമതി മറിയാമ്മ ഡാനിയേൽ ,ഇടവക കമ്മിറ്റി അംഗങ്ങളായ വർഗീസ് മാത്യു (വൈസ് പ്രസിഡന്റ്) ശ്രീമതി ഷിജി ടോം (സെക്രട്ടറി). ചെറിയാൻ അലക്‌സാണ്ടർ (ട്രസ്റ്റി). തോമസ് വർഗീസ് (ട്രസ്റ്റി-അക്കൗണ്ട്‌സ്),സാം അലക്സ് (ലേ ലീഡർ- മലയാളം)സെൽവിൻ സ്റ്റാൻലി (ലേ ലീഡർ - ഇംഗ്ലീഷ്) എന്നിവരും ഉൾപ്പെടുന്ന കമ്മിറ്റിയാണ് സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
കൂടുതൽ വിവരങ്ങൾ .www.mtcfb.org/swconference ലഭ്യമാണ്