- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹ്യുസ്റ്റണിൽ ഉള്ള ശ്രീരാമദാസ് മിഷന്റെ ആശ്രമത്തിൽ, ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ശതചണ്ഡി മഹായാഗം
ഹ്യുസ്റ്റണിൽ ഉള്ള ശ്രീരാമദാസ് മിഷന്റെ ആശ്രമത്തിൽ, ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ശതചണ്ഡി മഹായാഗംഏപ്രിൽ 6 ,7 തീയതികളിൽ ഹ്യുസ്റ്റണിൽ ഉള്ള ശ്രീരാമദാസ് മിഷന്റെ ആശ്രമത്തിൽ, ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നശതചണ്ഡി മഹായാഗത്തിന്റെ വിളംബരം ഇക്കഴിഞ്ഞ മാർച്ച് 17 ആം തീയതി നടത്തപ്പെട്ടു.
ശ്രീശക്തി ശാന്താനന്ദ മഹർഷി, ഡോ. ശ്രീനാഥ് കാരയാട്ട്, ജയപ്രകാശ് ബാലകൃഷ്ണൻ തുടങ്ങിയവർ തദവസരത്തിൽ യാഗത്തിന്റെ പ്രസക്തിയെയും യാഗം നടത്തപ്പെടുന്ന രീതികളെയും കുറിച്ച് സംസാരിച്ചു.
ആപത്തുകൾ വരുമ്പോൾ ആശ്രയിക്കുന്ന അഭയദായിനിയായ അമ്മയെ പൂജിക്കുന്നതിൽ ഏറ്റവും ഉത്തമമായ ക്രമമാണ് മഹാചണ്ഡികാ യാഗം.അമേരിക്കയിലും കാനഡയിലും ഉള്ള ആളുകൾ മാസങ്ങൾ ആയി ദേവീമാഹാത്മ്യം പഠിച്ചു അവർ തന്നെ ആചാര്യസ്ഥാനത്തിരുന്നു ആണ് ഈ യാഗം നടത്തുന്നത്. അപൂർവ്വങ്ങളിൽ അപൂർവമായി നടക്കുന്ന ഈ മഹായാഗത്തോടനുബന്ധിച്ചു മറ്റു പൂജകളും നടത്തപ്പെടുന്നു.ഏപ്രിൽ 6-ന് രാവിലെ 9 മണിക്ക് മഹാലക്ഷ്മി യാഗത്തോടു കൂടി ആരംഭിച്ച് രണ്ട് മണിക്ക് ചണ്ഡികാ പാരായണം, ആറു മണിക്ക് ബലിപൂജ എന്നിവയും ഏപ്രിൽ 7-ന് രാവിലെ 9 മണിക്ക് ചണ്ഡികാ ഹോമം,
രണ്ട് മണിക്ക് കന്യകപൂജ, 2.30-ന് വടുക പൂജ, മൂന്നു മണിക്ക് സുവാസിനി പൂജ എന്നിവയോടുകൂടി ഈ മഹായാഗത്തിന് സമാപ്തി കുറിക്കും.
ഈ മഹായാഗത്തിൽ ഭാഗഭാക്കാകുവാൻ എല്ലാ വിശ്വാസികളെയും ഹ്യുസ്റ്റണിലെ യാഗശാലയിലേക്കു സ്വാഗതം ചെയ്യുന്നു എന്ന് നിർവാഹക സമിതി അംഗങ്ങൾ അറിയിച്ചു.