- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുയാകിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപൊലീത്തക്ക് ഡാളസിൽ ഊഷ്മള സ്വീകരണം
ഡാളസ് :അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിച്ചേർന്നിരിക്കുന്ന മാർത്തോമ്മാ സഫ്രഗൻ മെത്രാപൊലീത്ത റൈറ്റ് റവ. ഡോ. യുയാകിം മാർ കൂറിലോസിനു ഡാലസ് ലവ് ഫീൽഡ് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി
ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് അസിസ്റ്റന്റ് വികാരി റവ എബ്രഹാം തോമസ് ,സെഹിയോൻ മാർത്തോമ്മാ ചർച്ച് വികാരി റവ ജോബി ജോൺ , സെന്റ് പോൾസ് മാർത്തോമാ ചർച്ച് റവ വികാരി ഷൈജു സി ജോയ് , പി ടി മാത്യു, ചെറിയാൻ അലക്‌സാണ്ടർ , ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം ,റോജി തുടങ്ങിയവർ വിമാനത്താവളത്തിൽ തിരുമേനിയെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു.
ജൂൺ 7 വെള്ളിയാഴ്ച രാവിലെ ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർചിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന വിശുദ്ധ കുർബാനയിൽ തിരുമേനി മുഖ്യകാർമികത്വം വഹിക്കും.ജൂൺ 9 നു ഞായറാഴ്ച രാവിലെ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർചിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും തിരുമേനി പങ്കെടുക്കും