- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് ദുരന്തത്തിൽ മരണമഞ്ഞവർക്ക് ട്രിനിറ്റി മാർത്തോമാ യുവജന സഖ്യത്തിന്റെ അനുശോചനം
ഹൂസ്റ്റൺ: കുവൈത്തിൽ കഴിഞ്ഞദിവസം പ്രവാസികൾ തിങ്ങിപ്പാർക്കുന്ന കെട്ടിട സമുച്ചയത്തിന് തീപിടിച്ചു മലയാളികൾ ഉൾപ്പടെ നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവം അത്യന്തം വേദനാജനകവും നടുക്കം സൃഷ്ടിക്കുന്നതുമായിരുന്നുവെന്നും മരണമടഞ്ഞ 50 പേരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ യുവജന സഖ്യം. ദുരന്തത്തിൽ 23 മലയാളികൾക്കാണ് ജീവൻ നഷ്ടപെട്ടത്.
ജൂൺ 16 നു ഞായറാഴ്ച ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ആരാധനക്ക് ശേഷം ഇടവക വികാരി റവ. സാം കെ. ഈശോ അസിസ്റ്റന്റ് വികാരി റവ. ജീവൻ ജോൺ എന്നിവരുടെ നേതൃത്വത്തിൽ കൂടിയ സഖ്യം മീറ്റിംഗിൽ സെക്രട്ടറി വിജു വർഗീസ് ഈ വൻ ദുരന്തത്തിൽ മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ദുരന്തത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുവാനായി യുവജനസഖ്യമായി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.
അന്ന് നടന്ന ട്രിനിറ്റി മാർത്തോമാ ദേവാലയത്തിലെ ആരാധന മദ്ധ്യേയും ഇടവകയുടെ അനുശോചനം വികാരി റവ. സാം. കെ ഈശോ അറിയിക്കുകയും പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു .