- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ക്രിസ്ത്യൻ ദിനം ബോസ്റ്റണിൽ 29 ന് ആഘോഷിക്കുന്നു.
ന്യൂയോർക്ക്: ഇന്ത്യൻ ക്രിസ്ത്യൻ പാരമ്പര്യങ്ങളുടെ അഗാധമായ സ്വാധീനത്തെ ആദരിച്ചുകൊണ്ട്, സാമൂഹിക ഘടനയിൽ കാര്യമായ സംഭാവനകൾ നൽകിയിട്ടുള്ള ഇന്ത്യൻ ക്രിസ്ത്യൻ സമൂഹത്തിനു വേണ്ടി, ബോസ്റ്റണിൽ ഇന്ത്യൻ ക്രിസ്ത്യൻ ദിനാഘോഷങ്ങൾ നടത്തപ്പെടുന്നു. ജൂൺ 29 ന് ശനിയാഴ്ച ബോസ്റ്റൺ ചർച്ച് ഓഫ് ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ (214, Concord St, Framingham, MA, 01702) വച്ചാണ് പരിപാടികൾ നടത്തപ്പെടുന്നത്.
വിശ്വാസം, സേവനം, സാമൂഹിക പുരോഗതി തുടങ്ങി സമൂഹം പങ്കുവയ്ക്കപ്പെട്ട പൈതൃകത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയും മെച്ചപ്പെട്ട ഭാവിക്കായി പ്രചോദനം നൽകുകയും ചെയ്യുന്ന നല്ല വേദിയായിരിക്കും ഈ സമ്മേളനമെന്ന് സംഘാടകർ അറിയിച്ചു.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നീതി, സംരംഭകത്വം എന്നിവയോടുള്ള സമൂഹത്തിന്റെ അർപ്പണബോധത്തെ അംഗീകരിക്കുന്ന ദിവസമാണിത്. ന്യൂ ഇംഗ്ലണ്ടിലുള്ള 24 പള്ളികളും ഫെല്ലോഷിപ്പുകളുമാണ് ഇന്ത്യൻ ക്രിസ്ത്യൻ ദിനം ഒരുമിച്ച് ആഘോഷിക്കാൻ വീണ്ടും ഒത്തുചേരുന്നത്.
കൂടുതൽ വിവരങ്ങൾക്ക് :
indianchristianday. com,
bostonindianchristians. org