- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൂസ്റ്റൺ സെന്റ് പീറ്റർസ് ആൻഡ് സെന്റ് പോൾ ഓർത്തഡോക്സ് പള്ളിയുടെ ഇടവക പെരുന്നാൾ
ഹൂസ്റ്റൺ: സെന്റ് പീറ്റർസ് ആൻഡ് സെന്റ് പോൾ ഓർത്തഡോക്സ് ഇടവകയിൽ ആണ്ടുതോറും നടത്തി വരുന്ന പെരുന്നാൾ ആഘോഷം ഈ വർഷം ജൂൺ 29, 30 തിയതികളിൽ ഭക്തി ആദരവോടെ നടത്തപ്പെടുന്നു.
29 താം തിയതി ശനിയാഴ്ച്ച വൈകുന്നേരം ആറുമണിയോട് അനുബന്ധിച്ചു പതാക ഉയർത്തൽ, സന്ധ്യ പ്രാർത്ഥന, ഗാനശുശ്രുഷ ,വചന ശുശ്രുഷ, റാസ എന്നിവയ്ക്ക് ശേഷം എട്ടുമണിയോടെ സ്നേഹവിരുന്നും കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്.
30 താം തിയതി ഞായറാഴ്ച്ച രാവിലെ എട്ടുമണിക്ക് പ്രഭാത പ്രാർത്ഥനയിൽ ആരംഭിച്ചു, ഒൻപത് മണിയോടെ റവ: തോമസ് മാത്യു അച്ഛന്റെയും( മാനേജർ, ഉർഷലേം അരമന ), റവ: പൗലോസ് പീറ്റർ അച്ഛന്റെയും മുഖ്യ കാർമീകത്തിൽ മൂന്നിന്മേൽ കുർബ്ബാനയും നടത്തപ്പെടുന്നു. പിന്നീട് റാസ, ആശീർവാദം, നേർച്ചവിളമ്പ് തുടങ്ങിയവയ്ക്ക് ശേഷം പതാക താഴ്ത്തലോടെ പെരുന്നാൾ അവസാനിക്കുന്നതാണ്.
പ്രസ്തുത പരിപാടികളിൽ വന്നുചേർന്നു അനുഗ്രഹം പ്രാപിക്കാൻ ഏവരെയും സസന്തോഷം സ്വാഗതം ചെയ്തു കൊള്ളുന്നതായി ഇടവക വികാരി റവ: ഫാദർ ഡോ: ഐസക് ബി പ്രകാശ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി റവ: ഫാദർ ഡോ: ഐസക്ക് ബി പ്രകാശ് (832-997-9788), ട്രസ്റ്റി ശ്രി രാജു സ്കറിയ(832-296-9294), സെക്രട്ടറി ശ്രി റിജോ ജേക്കബ്(832-768-9935) എന്നിവരുമായി ബന്ധപെടുക.