ന്യൂയോര്‍ക്: നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ സഭ ഭദ്രാസനം മാര്‍ച്ച് ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു.മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഒരുമിച്ചുള്ള യാത്രയില്‍ ലഭിച്ച ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറയാനുള്ള അവസരമാണ് ഭദ്രാസ ഞായര്‍. ലോകത്തിന്റെ ഈ ഭാഗത്ത് ആരാധനാ സമൂഹങ്ങള്‍ സ്ഥാപിക്കാന്‍ പ്രയത്‌നിച്ചവരെ നന്ദിയോടെ സ്മരിക്കാം. നമ്മുടെ വൈദികരെയും അല്മായരെയും ഭദ്രാസനത്തിലെ എല്ലാ സംഘടനകളെയും മിഷന്‍ സംരംഭങ്ങളെയും പ്രാര്‍ത്ഥനാപൂര്‍വ്വം ഉയര്‍ത്തിപ്പിടിക്കാം.

നമുക്ക് ഒരുമിച്ച് ധാരാളം ഫലം കായ്ക്കാനും ദൈവത്തിന് മഹത്വം നല്‍കാനും പ്രാര്‍ത്ഥിക്കാം.ഇതുമായി ബന്ധപ്പെട്ട് ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ് റവ ഡോ എബ്രഹാം മാര്‍ പൗലോസ് നല്‍കിയ സന്ദേശത്തില്‍ പറയുന്നു.അന്നേ ദിവസം ഭദ്രാസനം തയ്യാറാക്കിയ പ്രത്യേക ആരാധന ക്രമം ഉപയോഗിക്കേണ്ടതാണ്. ഭദ്രാസനത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍, മിഷന്‍ പദ്ധതികള്‍, പരിപാടികള്‍ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ 'പുള്‍ പിറ്റ് ചേഞ്ച് '(പ്രസംഗപീഠം കൈമാറ്റവും) ക്രമീകരിച്ചിട്ടുണ്ട്.

ഭദ്രാസന ഞായറാഴ്ച കളക്ഷന്‍ സ്വന്തം ഇടവകയില്‍ ക്രമീകരിക്കാനും വിസിറ്റിംഗ് ഇടവകയില്‍ പിരിവ് ഏകോപിപ്പിക്കാനുമുള്ള ചുമതല വികാരിമാര്‍ക്കായിരിക്കും. ഭദ്രാസന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് ഉദാരമായി സംഭാവന നല്‍കുവാന്‍ എല്ലാ അംഗങ്ങളോടും തിരുമേനി അഭ്യര്‍ത്ഥിച്ചിട്ടുണ്ട് ഞായറാഴ്ചത്തെ സ്‌തോത്രകാഴ്ചയിലൂടെയും വ്യക്തിഗത സംഭാവനകളിലൂടെയും ലഭിക്കുന്ന തുക എത്രയും വേഗം ഭദ്രാസന ഓഫിസിലേക്ക് അയക്കേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്ന