ഹൂസ്റ്റൺ : ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് സഭയുടെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 23,24,25 തീയതികളിൽ (വെള്ളി, ശനി, ഞായർ ) നടത്തും. പ്രസിദ്ധ സുവിശേഷ പ്രസംഗകൻ പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട, പാസ്റ്റർ സാം തോമസ് ( ഡാളസ്) എന്നിവർ തിരുവചന പ്രഘോഷണം നടത്തും.

ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിൽ വച്ചാണ് (7705 South Loop E.Fwy, Housotn, TX 77012) കൺവെൻഷൻ യോഗങ്ങൾ നടക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 നും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മണിക്കുമാണ് യോഗങ്ങൾ നടക്കുന്നത്. എല്ലാ യോഗങ്ങളിലും പാസ്റ്റർ റെജി ശാസ്താംകോട്ട മലയാളത്തിൽ പ്രസംഗിക്കും . ശനിയാഴ്ച വൈകിട്ടും, ഞായറാഴ്ച രാവിലെയും നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ സാം തോമസ് ഇംഗ്ലീഷിലും പ്രസംഗിക്കുന്നതാണ്.

ബ്രദർ സാംസൺ ചെങ്ങന്നൂരും ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് ക്വയറും ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

അനുഗ്രഹിക്കപെട്ട ദൈവദാസന്മാരുടെ പ്രസംഗങ്ങൾ ശ്രവിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നുവെന്ന് പാസ്റ്റർ മാത്യു കെ. ഫിലിപ്പ്, ബ്രദർ സാം പോൾ (സെക്രട്ടറി) ബ്രദർ ജോർജ് തോമസ് (ട്രഷറർ) എന്നിവർ അറിയിച്ചു.

Prayer Mount Media യിൽ കൺവെൻഷൻ യോഗങ്ങളുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്,

പാസ്റ്റർ മാത്യു. കെ.ഫിലിപ്പ് - 281 736 6008