ന്യൂജേഴ്സി: അമേരിക്കയിലെ ഷിക്കാഗോ സിറോമലബാർ രൂപതയുടെ ചെറുപുഷ്പം മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ന്യൂ ജേഴ്സി സോമർസെറ്റ് സെന്റ് തോമസ് സിറോ മലബാർ കാത്തോലിക് ഫൊറോനാ ദൈവാലയം ആതിഥേയത്വം വഹിക്കുന്നതായി ചെറുപുഷ്പം മിഷൻ ലീഗിന്റെ ഡയറക്ടർ റവ.ഡോ. ജോർജ് ദാനവേലിൽ അറിയിച്ചു.

ബിഷപ്പ് മാർ. ജേക്കബ് അങ്ങാടിയത്ത്, രൂപതയിൽ പുതിയതായി സ്ഥാനാരോഹണം ചെയ്യപ്പെടുന്ന ബിഷപ്പ് മാർ.ജോയ് ആലപ്പാട്ട് എന്നിവരുടെ സാന്നിധ്യം ജൂബിലി ആഘോഷങ്ങൾക്ക് കൂടുതൽ ആല്മീയ ഉണർവേകും. വിവിധ ഇടവകകളിൽ നിന്നുമുള്ള വൈദീകർ, സിസ്റ്റേഴ്സ് എന്നിവരും സന്നിഹീതരായിരിക്കും.ഒക്ടോബർ 22-ന് ശനിയാഴ്ച വിപുലമായ പരിപാടികളോടെയാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ പതാക ഉയർത്തി കൊണ്ട് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന സെമിനാറിൽ സഭാ പിതാക്കന്മാർ പങ്കെടുക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും നടക്കും.

ഉച്ചകഴിഞ്ഞു നടക്കുന്ന വർണാഭമായ പ്ലാറ്റിനം ജൂബിലി പ്രേഷിത റാലിയിൽ നാല് ഫൊറോനാകളിൽ( ബ്രോൺസ് ന്യൂയോർക്ക്, സോമർസെറ്റ് ന്യൂ ജേഴ്സി, ഫിലാഡൽഫിയ, ഹെംസ്റ്റഡ് ന്യൂ യോർക്ക്) നിന്നുള്ള മിഷൻ ലീഗ് അംഗങ്ങൾ പങ്കെടുക്കും. ഇരുപതോളം ഇടവകകളിൽ നിന്നുള്ള പ്രതിനിധ്യമാണ് പ്രതീക്ഷിക്കുന്നത്. സോമർസെറ്റ് ദൈവാലയത്തിലെ ജോസഫ് ഫാതെർസ് ഗ്രൂപ്പിന്റെ ചെണ്ടമേളവും, മറ്റു ദൈവാലയങ്ങളിൽ നിന്നുള്ള വാദ്യമേളങ്ങളുടെ അകമ്പടിയും പ്രേഷിത റാലി കൂടുതൽ ആകർഷകമാക്കും.

ഉച്ചതിരിഞ്ഞു നടക്കുന്ന പൊതു യോഗത്തിൽ വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പ്രഗൽഭരുമായുള്ള സംവാദങ്ങൾ, വിനോദ പരിപാടികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്., പ്രേഷിത റാലിക്കു ശേഷം ഫെല്ലോഷിപ്പ് ഹാളിൽ പ്ലാറ്റിനം ജൂബിലി ഉദ്ഘാടന ചടങ്ങും നടത്തപ്പെടും.

സ്‌നേഹം, ത്യാഗം, സേവനം, സഹനം എന്നീ മുല്യങ്ങളിൽ സമർപ്പിതമായ കുഞ്ഞു മിഷിനറിമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുപുഷ്പ മിഷൻ ലീഗ് ലോകമെമ്പാടും പ്രവർത്തിച്ചു വരുന്നത്.പ്രേഷിത സൂനം എന്ന് അറിയപ്പെടുന്ന കൊച്ചുതേസ്യ ആണു മിഷൻ ലീഗിന്റെ മദ്ധ്യസ്ഥ. 50000 ദൈവവിളികൾ സഭക്ക് സംഭാവന നൽകാൻ സംഘടനക്ക് ഇതിനോടകം സാധിച്ചു. ഇതിൽ 52-ൽ പരം പേർ വൈദീക മേലധ്യക്ഷന്മാരാണ്.

1947 -ൽ ഇന്ത്യയിലെ ഭരണങ്ങാനത്തു എബ്രഹാം പല്ലാട്ടുകുന്നേലിന്റെയും ഫാ. ജോസഫ് മാലിപറമ്പിലിന്റെയും നേതൃത്വത്തിൽ സ്ഥാപിച്ച ചെറുപുഷ്പ മിഷൻ ലീഗ് ഇന്ന് അന്തർദേശീയ സംഘടനയായി വളർന്നിരിക്കുന്നു. 75 വർഷങ്ങൾക്ക് മുമ്പ് ഒക്ടോബർ മൂന്നിന് കോട്ടയം മെത്രാനായിരുന്ന മാർ തോമസ്സ് തറയിലായിരുന്നു മിഷൻ ലീഗ് ഉദ്ഘാടനം ചെയ്തത്.

ഇന്ന് അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാർ രൂപതയിലെ ഭൂരിഭാഗം ദൈവാലയങ്ങളിലും, ക്‌നാനായ കത്തോലിക് റീജിയണിലെ എല്ലാ ഇടവകളിലും മിഷൻ ലീഗ് സജീവമായി പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് ഒന്നിച്ചു കൂടുവാനും വിവിധ ഇടവകകളിലെ കുട്ടികളുമായി സൗഹൃദം പങ്കിടുവാനും, ആരോഗ്യകരമായ ആശയ വിനിമയം നടത്താനും ഇത്തരം കൂടിച്ചേരലുകളിലൂടെ സാധിക്കുമെന്നും, ഈ വർഷാവസാനത്തോടെ എല്ലാ ഇടവകകളിലും, മിഷനുകളിലും മിഷൻ ലീഗ് യൂണിറ്റുകൾ ആരംഭിക്കാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയിലുമാണ് സംഘാടകർ.

സി.എം.ൽ ഡയറക്ടർ റവ.ഡോ. ജോർജ് ദാനവേലിൽ, ഫാ.ഡെൽസ് അലക്‌സ് (അസിസ്റ്റന്റ് ഡയറക്ടർ), ഫാ.ബിൻസ് ജോസ് ചെതാലിൽ (അസിസ്റ്റന്റ് ഡയറക്ടർ), റവ. സിസ്റ്റർ. ആഗ്‌നസ് മരിയ എം. എസ്. എം. ഐ (ജോയന്റ് ഡയറക്ടർ), സിജോ സിറിയക് (പ്രസിഡന്റ്), ജിമ്മിച്ചൻ മുളവനാൽ ( വൈസ് പ്രസിഡന്റ്), റ്റിസൺ തോമസ് (സെക്രട്ടറി), സോഫിയ മാത്യു (ജോ.സെക്രട്ടറി) എന്നിവർ ഉൾപ്പെടുന്ന ലിറ്റിൽ ഫ്ളവർ മിഷൻ ലീഗ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

സോമർസെറ്റ് ദേവാലയത്തിൽ നടത്തപ്പെടുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ സുഖമമായ നടത്തിപ്പിനായി ഇടവക വികാരി വെരി.റവ.ഫാ.ആന്റണി പുല്ലുകാട്ടിന്റെ ആല്മീയ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു വരുന്നതായി കോ-ഓർഡിനേറ്റർ പ്രിയ കുരിയൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

സിജോ സിറിയക് (പ്രസിഡന്റ്) (949) 371-7905
റവ.ഡോ. ജോർജ് ദാനവേലിൽ (സി.എം.ൽ ഡയറക്ടർ) (630) 286-3767
റവ. സിസ്റ്റർ. ആഗ്‌നസ് മരിയ എം. എസ്. എം. ഐ (ജോയിന്റ് ഡയറക്ടർ) (346) 400-6106
ഫാ.ബിൻസ് ജോസ് ചെതാലിൽ (അസിസ്റ്റന്റ് ഡയറക്ടർ) (281) 818-6518
സോഫിയ മാത്യു (എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ മിഷൻ ലീഗ്) (848) 391-8460
പ്രിയ കുര്യൻ (കോ ഓർഡിനേറ്റർ) (914) 426-7668
സെബാസ്റ്റ്യൻ ആന്റണി (ട്രസ്റ്റി) (732) 690-3934)
ടോണി മാങ്ങൻ (ട്രസ്റ്റി) (347) 721-8076
റോബിൻ ജോർജ് (ട്രസ്റ്റി), (848) 391-6535
ബോബി വർഗീസ് (ട്രസ്റ്റി) (201) 927-2254