- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്നാനായ റീജിയണിൽ മിഷൻ ലീഗ് പതാക പ്രയാണം
ന്യൂ ജേഴ്സി: ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളോടനു ബന്ധിച്ചു അമേരിക്കയിലെ ക്നാനായ റീജിയണിലെ എല്ലാ ഇടവകകളിലും മിഷൻ ലീഗ് പതാക പ്രയാണം നടത്തി വരുന്നു.
ന്യൂ ജേഴ്സി ക്രൈസ്റ്റ് ദി കിങ് ക്നാനായ കത്തോലിക്കാ പള്ളിയിലെ പരിപാടികൾ ഫാ. കുരുവിള പാണ്ടിക്കാട്ട് മിഷൻ ലീഗ് പ്രസിഡന്റ് ബെറ്റ്സി കിഴക്കേപ്പുറത്തിന് പതാക കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു.
മിഷൻ ലീഗ് ക്നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി.
ഒക്ടോബർ 15, 16 തീയതികളിൽ ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ വച്ചാണ് റീജിയണൽ തലത്തിലുള്ള പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങൾ വിവിധ പരിപാടികളോടെ ക്രമീകരിച്ചിരിക്കുന്നത്.
Next Story