- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശുദ്ധന്മാരോടുള്ള മധ്യസ്ഥത അവരുടെ ജീവിതവുമായി താതാമ്യപ്പെടാനുള്ളതാകണം: പരിശുദ്ധ കാതോലിക്കാ ബാവ
ന്യൂയോർക്ക്: പരിശുദ്ധന്മാരോടും ശുദ്ധിമതികളോടുമുള്ള മധ്യസ്ഥത സ്വന്ത കാര്യപ്രാപ്തിക്കുള്ള യാചന മാത്രമായി കാണരുത്. എന്നാൽ, അവരുടെ ജീവിതം മനസിലാക്കി, നമ്മുടെ ജീവിതവും ക്രമപ്പെടുത്തുന്നതിനുള്ള അവസരമായി അതിനെ പ്രയോജനപ്പെടുത്തണമെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കായും, മലങ്കര മെത്രാപ്പൊലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ഉത്‌ബോധിപ്പിച്ചു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 24 ശനിയാഴ്ച ന്യൂയോർക്കിലെ ചെറി ലെയിൻ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ കുർബാനമധ്യേ ചെയ്ത പ്രസംഗത്തിലാണ് ഇക്കാര്യം ഉത്‌ബോധിപ്പിച്ചത്.
ശനിയാഴ്ച രാവിലെ 7 മണിക്ക് അനേകം വൈദികർ, ശെമ്മാശന്മാർ, സെമിനാരി വിദ്യാർത്ഥികൾ, ഭക്തജനങ്ങൾ ഇവർ ചേർന്ന് പരിശുദ്ധ ബാവയെ സ്വീകരിച്ചു ഘോഷയാത്രയായി ദേവാലയത്തിലേക്ക് ആനയിച്ചു. തുടർന്ന് പരിശുദ്ധ ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. തുടർന്ന് ചെറി ലെയിൻ സെന്റ് ഗ്രീഗോറിയോസ് ഇടവക പുനർ നിർമ്മിക്കാനിരിക്കുന്ന ദേവാലയത്തിന്റെ അടിസ്ഥാന ശില പരിശുദ്ധ ബാവ ശുദ്ധീകരിച്ചു.
ശിശ്രുഷകൾക്കും ചടങ്ങുകൾക്കും ശേഷം നടന്ന സ്നേഹവിരുന്ന് വേളയിൽ സന്നിഹിതരായ എല്ലാവർക്കും ബാവയെ കാണുന്നതിനും, സംസാരിക്കുന്നതിനും അവസരം ഉണ്ടായി. പരിശുദ്ധ ബാവ, പരിശുദ്ധ സഭയുടെ പരമാധ്യക്ഷനായി സ്ഥാനം ഏറ്റതിനുശേഷം ആദ്യമായാണ് അമേരിക്ക സന്ദർശിക്കുന്നത്. തന്റെ ശ്ലൈഹീക സന്ദർശന പരിപാടിയിൽ ആദ്യമായി ചെറി ലെയിൻ ഇടവക സന്ദർശിക്കുന്നതിനും, വിശുദ്ധ കുർബാന അർപ്പിക്കുന്നതിനും അവസരമൊരുക്കിത്തന്ന ഭ്രദാസന മെത്രാപൊലീത്ത അഭിവന്ദ്യ സക്കറിയാസ് മാർ നിക്കോളോവോസ് തിരുമേനിക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി ഇടവക വികാരി റവ ഫാ. ഗ്രിഗറി വർഗീസ് അറിയിച്ചു.