ന്യൂയോർക്ക് : ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ ഫെല്ലോഷിപ്പ് ഡിന്നറും സംഗീത സായാഹ്നവും ഒക്ടോബർ മാസം 16-നു ഞായറാഴ്‌ച്ച വൈകുന്നേരം 6-മണിക്ക് എൽമോണ്ടിലുള്ള സെന്റ്. വിൻസെന്റ് ഡി പോൾ സീറോ മലങ്കര കാത്തോലിക്കാ കത്തീഡ്രലിൽ വെച്ചു നടത്തപ്പെടുന്നു. മലയാളി ക്രിസ്ത്യൻ സമൂഹത്തിലെ ആദ്യ കാല പ്രവാസികളും എക്യൂമെനിക്കൽ ഫെല്ലോഷിപ്പിലെ ആദ്യ കാല പ്രവർത്തകരും ഒന്നിച്ചു ചേരുന്ന ഒരു വേദിയാണ് ഈ ഫെലോഷിപ് ഡിന്നർ. സീറോ മലങ്കര കത്തോലിക്ക സഭയുടെ യു എസ് എ - കാനഡ രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ സ്‌തെഫാനോസ് മെത്രാപ്പൊലീത്ത മുഖ്യാഥിതിയും എപ്പിസ്‌കോപ്പൽ സഭയുടെ ബിഷപ്പ് ഡോ. ജോൺസി ഇട്ടി വിശിഷ്ടാതിഥിയുമായിരിക്കും. അംഗ ഇടവകകളിലെ വൈദീകരും അൽമായനേതാക്കളും ഈ സംഗമത്തിൽ പങ്കെടുക്കുന്നു. ഈ പ്രോഗ്രാമിൽ നിന്നും ലഭിക്കുന്നതിലെ പ്രധാനഭാഗം എക്യൂമെനിക്കൽ ഫെഡറേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്നതായിരിക്കുമെന്നു പ്രസിഡന്റ് റവ. ഷാലു ടി. മാത്യുവും സെക്രട്ടറി തോമസ് ജേക്കബും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഷാലു ടി. മാത്യു (516-399-3534), തോമസ് ജേക്കബ് (631-747-7862), ജോൺ താമരവേലിൽ (917-533-3566) ബോബിൻ വർഗ്ഗീസ് (954-297-9208)