ഹൂസ്റ്റൺ/മാരാമൺ: പൗരസ്ത്യ പൈതൃകവും നവീകരണ ദർശനങ്ങളും കൂട്ടി യോജിപ്പിച്ച സഭാ പിതാവായിരുന്നു ഡോ. ജോസഫ് മാർത്തോമ്മായെന്നു രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ പ്രസ്താവിച്ചു.

ലോക രാഷ്ട്രങ്ങളിലും ആഗോള ക്രൈസ്തവ സഭകളിലും അന്തർദേശീയ അനുരഞ്ജന പ്രവാചക ധർമ്മം അദ്ദേഹം നിർവഹിച്ചു .സുറിയാനി ഭാഷയുടെ മാധുര്യം ഉൾക്കൊണ്ട് തദ്ദേശീയ ഭാഷകളിലും സംസ്‌കാരത്തിലും വേരൂന്നിയ ആരാധനാ രീതികൾ അദ്ദേഹം നിലനിർത്തി മലങ്കര ഹെറിറ്റേജ് സ്റ്റഡി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാരാമൺ റിട്രീറ്റ് സെന്ററിൽ നടന്ന ജോസഫ് മാർത്തോമ്മാ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഭാ വികാരി ജനറൽ വെരി. റവ. ടി കെ മാത്യു അധ്യക്ഷത വഹിച്ചു. അഡ്വ. സുരേഷ് കോശി മുഖ്യ പ്രഭാഷണം നടത്തി.

റവ ലാൽ ചെറിയാൻ , റവ. ഡോ. ഐപ്പ് ജോസഫ് , റവ. ഡോ. എ സി തോമസ് ,തോമസ് ലൂക്കോസ് പാലക്കുന്നത്ത്, അഡ്വ പ്രകാശ്. പി. തോമസ് , ഡോ റോയ്സ് മല്ലശ്ശേരി , ഷാജി ജോർജ് മാങ്ങാനം, ഡോ സൂസമ്മ മാത്യു എന്നിവർ പ്രസംഗിച്ചു. മാർത്തോമ്മാ സഭയുടെ തനിമ : നവീകരണ ദർശനവും പൊരസ്ത്യ പൈതൃകവും എന്ന വിഷയത്തിൽ നടന്ന പഠന സമ്മേളനത്തിൽ റവ സാം ടി കോശി പ്രബന്ധം അവതരിപ്പിച്ചു .

ആരാധനാ രീതിയിലും ക്രമങ്ങളിലും കൃത്യതയും ചിട്ടയും പാലിക്കുന്നതിൽ ജോസഫ് മാർത്തോമ്മാ സഭക്ക് വഴികാട്ടി ആയിരുന്നുവെന്നും ഈ വിഷയത്തിൽ സമഗ്രമായ പഠനങ്ങൾ ഉണ്ടാകണമെന്നും പ്രബന്ധം ചൂണ്ടിക്കാട്ടി .സഭാ വികാരി ജനറൽ വെരി റവ സ്‌കറിയ എബ്രഹാം മോഡറേറ്റർ ആയിരുന്നു

റവ സഖറിയ ജോൺ, റവ ഡോ ജോർജ് മാത്യു കുറ്റിയിൽ ,റവ ബേബി ജോൺ , റവ.ഡോ ആർ സി തോമസ് , റവ എബ്രഹാം വര്ഗീസ് ,റവ മോൻസി കെ ഫിലിപ്പ് അനീഷ് പുന്നൻ പീറ്റർ, അനീഷ് കുന്നപ്പുഴ ,സോണി ബെഹനാൻ എന്നിവർ പ്രതികരണ പ്രസംഗം നടത്തി.

ജോസഫ് മാർത്തോമ്മായുടെ ദർശനവും സാമൂഹിക ഇടപെടലുകളും ചിത്രങ്ങളും ഉൾകൊള്ളുന്ന സ്മാരക വാല്യം 2023 ജൂൺ 27 നു പ്രസിദ്ധീകരിക്കുവാൻ സമ്മേളനം തീരുമാനിച്ചു