- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒർലാണ്ടോ സെന്റ് എഫ്രേം യാക്കോബായ സുറിയാനിപള്ളിയുടെ റാഫിൾ കിക്കോഫ് നടത്തപ്പെട്ടു
ഒർലാണ്ടോ (ഫ്‌ളോറിഡ): സെന്റ് എഫ്രേം യാക്കോബായ സുറിയാനിപ്പള്ളിയുടെ നിർമ്മാണത്തിനുള്ള ധനശേഖരണാർത്ഥം നടത്തുന്ന റാഫിൾ ടിക്കറ്റ് കിക്കോഫ് ഭദ്രാസന മെത്രാപ്പൊലീത്ത നി .വ .ദി .എൽദോ മോർ തീത്തോസ് മെത്രാപ്പൊലീത്തയുടെ കൈകളാൽ ഒക്ടോബർ 22 ന് ശനിയാഴ്ച ഫിലാഡൽഫിയയിൽ വെച്ച് നടത്തപ്പെട്ടു .
ദൈവത്തിന്റെ അളവറ്റ കരുണയാൽ 2013 ൽ ഭദ്രാസന മെത്രാപ്പൊലീത്തയുടെ ആശീർവാദത്തോടെ തുടങ്ങിയ ഈ ദേവാലയം പത്തുവർഷം പിന്നിടുമ്പോൾ എല്ലാ ഒന്നിടവിട്ട ഞായറാഴ്ചകളിൽ വി.കുർബാനയും സൺഡേ സ്‌കൂൾ ,സെന്റ് പോൾസ് പ്രാർത്ഥന കൂട്ടായ്മ ,വനിതാ സമാജം, മലയാളം ക്ലാസ്സ് തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങളുമായി പൂർവ്വപിതാക്കന്മാർ ഏൽപിച്ചു തന്ന,പൗരോഹിത്യത്തിന്റെ ഉറവിടമായ പരി .അന്ത്യോഖ്യ സിംഹാസനത്തോടുള്ള അചഞ്ചലമായ കൂറും വിധേയത്വവും ഭക്തിയും മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു
. പരി .അന്ത്യോഖ്യാ സിംഹാസനത്തിൽനിന്നുള്ള കൈവെപ്പുള്ള വന്ദ്യ ആചാര്യന്മാരാൽ ശുശ്രൂഷിക്കപ്പെടുന്ന ഈ ദേവാലയം വളർച്ചയുടെ പ്രധാന നാഴികക്കല്ലായ സ്വന്തമായുള്ള ദേവാലയം എന്ന സ്വപ്നത്തിലേക്കാണ് നടന്നു നീങ്ങുന്നത് . മലങ്കരയിൽ സ്വന്തം ദേവാലയം മറുഭാഗം പിടിച്ചടക്കുമ്പോൾ അന്ത്യോഖ്യാ വിശ്വാസത്തെ മുറുകെപ്പിടിച്ചു ദേവാലയം ഉപേക്ഷിക്കേണ്ടിവന്ന യഥാർഥ വിശ്വാസിയുടെ അതെ വിശ്വാസത്തിൽ ,സ്വന്തം ദേവാലയത്തിന്റെ അഭാവത്തിലും വിശ്വാസത്തെ മുറുകെപിടിച്ചുകൊണ്ടു അപര്യാപ്തതകളുടെ നടുവിലും ദൈവത്തെ ആരാധിക്കുന്നതിൽ ഈ ഇടവക സന്തോഷം കണ്ടെത്തുന്നു .
പരി .പത്രോസിന്റെ പിൻഗാമിയായി വാണരുളുന്ന പരി .പാത്രിയർക്കീസ് ബാവായുടെ കീഴിലുള്ള അമേരിക്കൻ അതിഭദ്രാസന മെത്രാപ്പൊലീത്തയുടെ ആത്മീയ നേതൃത്വത്തിലും വിധേയത്വത്തിലും നിലനിൽക്കുന്ന ഈ ഇടവക അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളിലും കോവിഡ് പ്രതിസന്ധി സമാശ്വാസ പ്രവർത്തനങ്ങളിലും പങ്കെടുക്കുകയുണ്ടായി . ഇടവകയുടെ എല്ലാ കാര്യങ്ങളിലും സൂക്ഷ് മ നിരീക്ഷണം നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ തന്നു ഇടവകയെ ആത്മീയതലത്തിലേക്കുയർത്തുന്ന ഇടവക വികാരി എത്രയും വന്ദ്യ . പോൾ പറമ്പാത്ത് അച്ചൻ ഇടവകയുടെ വളർച്ചയിൽ അസാധാരണമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഒക്ടോബർ 22 ന് ശനിയാഴ്ച ഫിലാഡൽഫിയയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഭദ്രാസന മെത്രാപൊലീത്ത കൂപ്പൺ കിക്കോഫ് റവ .ഷെവ .ഡീക്കൺ . വർഗീസ് പറമ്പാത്തിനു നൽകിക്കൊണ്ട് നിർവഹിച്ചു . പ്രസ്തുത ചടങ്ങിൽ ഇടവക വികാരി റവ .ഫാ .പോൾ പറമ്പാത്ത് ,റവ .ഫാ .അഭിലാഷ് എലിയാസ് ,റവ .ഫാ വർഗീസ് മാണിക്കാട്ട് ,റവ .ഡീക്കൺ .അരുൺ വർഗീസ് , . ജിജോ ജോസഫ് (മുൻ ഭദ്രാസന കൗൺസിൽ അംഗം ,സെന്റ് എഫ്രേം ചർച്ച് ബിൽഡിങ് കമ്മിറ്റി കോർഡിനേറ്റർ), സാജു മാറോത്ത് (മുൻ ഭദ്രാസന ട്രസ്റ്റി ),ഷെവ .ജെയിംസ് ജോൺ ,പോൾ പത്രോസ് (സെന്റ് പോൾസ് ഫിലാഡൽഫിയ ),.സുനിത ജിജോ(സെന്റ് .എഫ്രേം ബിൽഡിങ് കമ്മിറ്റി) എന്നിവർ സംബന്ധിച്ചു.
കൂടുതൽ വിവരങ്ങൾക്ക് റവ .ഫാ .പോൾ പറമ്പാത്ത് (വികാരി ) Mob 6103574883
ബിജോയ് ചെറിയാൻ (ട്രസ്റ്റി ) Mob 4072320248
എൻ .സി .മാത്യു (സെക്രട്ടറി) Mob 4076019792