- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുപുഷ്പം മിഷലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ന്യൂജേഴ്സിയിലെ സോമർസെറ്റിൽ സമാപ്തി
ന്യൂജേഴ്സി: ലോകത്തിലെ ഏറ്റവും വലിയ അല്മായ പ്രേഷിത സംഘടനയാ യ ചെറുപുഷ്പ മിഷൻലീഗിന്റെ 75 വർഷത്തെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും, ഷിക്കാഗോ രൂപതാ തല ഉദ്ഘാടനവും ന്യൂ ജേഴ്സിയിൽ സെന്റ് തോമസ് സിറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ ഒക്ടോബർ 22-ന് ശനിയാഴ്ച 800 -ലതികം കുഞ്ഞു മിഷനറിമാരുടെയും, വിവിധ ഇടവകകളിൽ നിന്നുമുള്ള വൈദീകർ, സിസ്റ്റേഴ്സ് എന്നിവരുടെയും സാന്നിധ്യത്തിൽ ബിഷപ്പ് എമരിത്തൂസ് മാർ.ജേക്കബ് അങ്ങാടിയത്ത് 'ചെറുപുഷ്പമിഷൻലീഗി'ന്റെ പതാക ഉയത്തിയതോടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് നടന്ന സെമിനാറിന് രൂപത യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ . കെവിൻ മുണ്ടക്കൽ നേതൃത്വം നൽകി.
ഉച്ചയ്ക്ക് 12.00-ന് ഷിക്കാഗോ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ ദിവ്യബലി നടത്തപ്പെട്ടു. ബിഷപ്പ് എമരിത്തൂസ് മാർ ജേക്കബ് അങ്ങാടിയത്ത്, ഇടവക വികാരി റവ ഫാ. ആന്റണി പുല്ലുകാട്ട്, റവ. ഡോ . ജോർജ് ദാനവേലിൽ, റവ. ഫാ. ഡെൽസ് അലക്‌സ്, ഫാ. ബിൻസ് ചെതാലിൽ, റവ ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവർ സഹകാർമികനായി. ദിവ്യബലി മധ്യേ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് വചന സന്ദേശം നൽകി. ഒപ്പം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ കുഞ്ഞുങ്ങളെ അഭിനന്ദിക്കുകയും, ഇത്തരം കൂട്ടായ്മകൾ കുട്ടികൾക്ക് ഒന്നിച്ചു കൂടുവാനും വിവിധ ഇടവകകളിലെ കുട്ടികളുമായി സൗഹൃദം പങ്കിടുവാനും, ആരോഗ്യകരമായ ആശയ വിനിമയം നടത്താനും ഈ കൂടിച്ചേരലുകളിലൂടെ സാധിക്കുമെന്നും കുട്ടികളെ ഓർമ്മിപ്പിച്ചു.
ദിവ്യബലിയെ തുടർന്ന് 2022 -2023 വർഷത്തെ എപ്പാർകിൽ എക്‌സിക്യൂട്ടീവ് ടീം അംഗങ്ങളായ സിജോ സിറിയക് (പ്രസിഡന്റ്), റവ.ഡോ. ജോർജ് ദാനവേലിൽ (സി.എം.ൽ ഡയറക്ടർ), ജിമ്മിച്ചൻ മുളവനാൽ (വൈസ് പ്രസിഡന്റ്), ടിസൻ തോമസ് (സെക്രട്ടറി), സോഫിയ മാത്യു ( ജോയിന്റ് സെക്രട്ടറി), റവ. സിസ്റ്റർ.റോസ് പോൾ( എക്‌സിക്യൂട്ടീവ് ടീം മെമ്പർ മിഡ് വെസ്റ്റ്), റവ. സിസ്റ്റർ. ആഗ്‌നസ് മരിയ എം. എസ്. എം. ഐ (ജോയിന്റ് ഡയറക്ടർ), ഫാ.ബിൻസ് ജോസ് ചെതാലിൽ (അസിസ്റ്റന്റ് ഡയറക്ടർ) എന്നിവരെ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് വാഴിച്ചു.
തുടർന്ന് ഉച്ച ഭക്ഷണത്തിനു ശേഷം 2.15ന് നടന്ന വർണാഭമായ പ്ലാറ്റിനം ജൂബിലി പ്രേഷിത റാലിയിൽ നാല് ഫൊറോനാകളിൽ ( ബ്രോൺസ് ന്യൂയോർക്ക്, സോമർസെറ്റ് ന്യൂ ജേഴ്സി, ഫിലാഡൽഫിയ, ഹെംസ്റ്റഡ് ന്യൂ യോർക്ക്) നിന്നായി 15 -ൽപ്പരം ദേവാലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. സ്‌നേഹം, ത്യാഗം, സഹനം, സേവനം എന്നീ സന്ദേശങ്ങൾ ഉയർത്തിയ ജൂബിലി ബാനറും ചെം മഞ്ഞ പതാകയു മേന്തി കുട്ടികൾ അണിചേർന്ന റാലി തന്നെയായിരുന്നു ഉദ്ഘാടന പരിപാടികളിലെ മുഖ്യ ആകർഷണം. 'ജയ് ജയ് മിഷൻ ലീഗ്' മുദ്രാ വാക്യവിളികളും , വിവിധ ദേവാലങ്ങളിൽ നിന്നുള്ള ടീം അംഗങ്ങളുടെ ശിങ്കാരി മേളവും, കുട്ടികളുടെ മാർഗം കളിയും പ്രേഷിത റാലി കൂടുതൽ ആകർഷകമാക്കി.
ഉച്ചതിരിഞ്ഞ് 3.15ന് സംഘടിപ്പിച്ച പൊതു സമ്മേളനത്തിന് ചെറുപുഷ്പം മിഷൻ ലീഗിന്റെ രൂപതാ ഡയറക്ടർ റവ.ഡോ. ജോർജ് ദാനവേലിൽ സ്വാഗതം ചെയ്തു സംസാരിച്ചു. ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത്, വിവിധ ദേവാലയങ്ങളുടെ പ്രതിനിധികൾ എന്നിവർ തിരി തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ബിഷപ്പ് എമരിത്തൂസ് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യ പ്രഭാഷണം നടത്തി. ചെറുപുഷ്പ മിഷൻലീഗ് രൂപതാ പ്രസിഡണ്ട് ജോയ് സിറിയക് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ചെറു പുഷ്പ മിഷൻലീഗ് ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്‌നസ് മരിയ എം.എസ്.എം .ഐ, ഫാ . ആന്റണി പുല്ലുകാട്ട്, മാസ്റ്റർ ആന്തണി കണ്ടവനം, ഫാ. ഡെൽസ് അലക്‌സ്‌ക്, ഫാ. ബിൻസ് ചെതാലിൽ, ടിൻസൺ തോമസ് എന്നിവർ സംസാരിച്ചു.
സോമർസെറ്റ് ദേവാലയം ആതിഥേയത്വം വഹിച്ച പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ സുഖമമായ നടത്തിപ്പിനായി ഒരേ മനസ്സോടെ കൂട്ടായി പ്രവർത്തിച്ച എല്ലാ കമ്മറ്റി അംഗങ്ങൾക്കും ( ചർച് പ്രോഗ്രാം കോ-ഓർഡിനേറ്റർ, ഫുഡ് കോ ഓർഡിനേറ്റർ, റാലി കോർഡിനേറ്റർ, സ്റ്റേജ് മാനേജ്മന്റ്, പാർക്കിങ്, ഡെക്കറേഷൻ, ചർച് അറേഞ്ച്‌മെന്റ് ടീം,എ.വി ടീം, ചർച് ഡെക്കറേഷൻ ടീം, മെഡിക്കൽ ടീം, രജിസ്ട്രഷൻ ടീം), ആഘോഷ പരിപാടികളിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ വർക്കും ചെറുപുഷ്പം മിഷൻ ലീഗിന്റെ രൂപതാ സെക്രട്ടറി റ്റിസൺ തോമസ് നന്ദി അറിയിച്ചു.
പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ 5 മണിയോടെ സമാപനം കുറിച്ചു.
സിജോ സിറിയക് (പ്രസിഡന്റ്) (949) 371-7905
റവ.ഡോ. ജോർജ് ദാനവേലിൽ (സി.എം.ൽ ഡയറക്ടർ) (630) 286-3767
റവ. സിസ്റ്റർ. ആഗ്‌നസ് മരിയ എം. എസ്. എം. ഐ (ജോയിന്റ് ഡയറക്ടർ) (346) 400-6106
ഫാ.ബിൻസ് ജോസ് ചെതാലിൽ (അസിസ്റ്റന്റ് ഡയറക്ടർ) (281) 818-6518
സോഫിയ മാത്യു (എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ മിഷൻ ലീഗ്) (848) 391-8460
പ്രിയ കുര്യൻ (കോ ഓർഡിനേറ്റർ) (914) 426-7668
സെബാസ്റ്റ്യൻ ആന്റണി (ട്രസ്റ്റി) (732) 690-3934)
ടോണി മാങ്ങൻ (ട്രസ്റ്റി) (347) 721-8076
റോബിൻ ജോർജ് (ട്രസ്റ്റി), (848) 391-6535
ബോബി വർഗീസ് (ട്രസ്റ്റി) (201) 927-2254