- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്റ്റിൻ മാർത്തോമാ യുവജനസഖ്യം ബ്ലഡ് ഡ്രൈവ് ഡിസംബർ 10 ന്
ഓസ്റ്റിൻ: 'രക്തദാനം മഹാദാനം' എന്ന മഹത് സന്ദേശത്തെ ഉൾക്കൊണ്ടുകൊണ്ട് ഓസ്റ്റിൻ മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ 'ബ്‌ളഡ് ഡ്രൈവ് നടത്തുന്നു'.
അമേരിക്കൻ റെഡ്‌ക്രോസ്സിന്റെ സഹകരണത്തോടെ നടത്തുന്ന ബ്‌ളഡ് ഡ്രൈവ് ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തോടെ ചേർന്നുള്ള ഫെല്ലോഷിപ് ഹാളിൽ (2222, Downing Ln, Leander, TX 78461) ഡിസംബർ 10 നു ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞു 3 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
നിങ്ങൾ നൽകുന്ന ഓരോ രക്തത്തുള്ളിയും ഒരു മനുഷ്യജീവൻ രക്ഷിക്കുവാനുതകുന്നുവെങ്കിൽ അതിൽ പരം വലിയ നന്മ എന്ത് എന്ന സന്ദേശത്തോടെ നടത്തുന്ന ഈ രക്ത ദാന ഡ്രൈവിലേക്കു ജാതി മത ഭേദമേന്യേ ഏവർക്കും പങ്കാളികാമെന്ന് സംഘാടകർ അറിയിച്ചു
പങ്കെടുക്കുന്നവർക്ക് https://tinyurl.com/amtcblooddrive ൽ രജിസ്റ്റർ ചെയ്യുകയോ 1-800-733-2767 നമ്പറിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
അനീഷ് വർഗീസ് ( യുവജന സഖ്യം സെക്രട്ടറി - 737 293 6569
ലോബോ തമ്പി ( യുവജന സഖ്യം ട്രസ്റ്റി) - 210 716 0515