- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭവനരഹിതർക്ക് സഹായഹസ്തവുമായി ഡാലസ് സെന്റ് പോൾസ് മാർത്തോമാ സൺഡേസ്‌കൂൾ-
മസ്‌കറ്റ്: ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന കമ്മ്യൂണിറ്റി പ്രോഗ്രാമിന്റെ ഭാഗമായി സൺഡേസ്‌കൂൾ വിദ്യാർത്ഥികൾ ഭവനരഹിതർക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു
സാക്‌സി നഗരത്തിൽ സ്ഥിതിചെയ്യുന്ന ഫൈവ് ലോവ്‌സ് ഫുഡ് പാൻട്രിയിൽ നവംബർ 12 ശനിയാഴ്ച രാവിലെ കോരിച്ചൊരിയുന്ന മഴയെയും കടുത്ത തണുപ്പിനെയും അവഗണിച്ചു നാല്പതോളം സൺഡേ സ്‌കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന വോളണ്ടിയര്മാര് നേരത്തെ തയ്യാറാക്കിയ ഭക്ഷണം പാക്കറ്റുകളുമായി എത്തിച്ചേർന്നു .തുടർന്ന് ഭക്ഷണം പാക്കറ്റുകൾ അവിടെ എത്തിച്ചേർന്ന ഭവനരഹിതർക്ക് വിതരണം ചെയ്തു . രുചികരമായ ഭക്ഷണം ആസ്വദിച്ച് കൃതജ്ഞതയും അറിയിച്ചു ഭക്ഷണപ്പൊതി വാങ്ങാനെത്തിയവർ യാത്ര പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവിടെ കൂടിയിരുന്ന വളണ്ടിയർമാരുടെ മുഖത്ത് പ്രകടമായ സന്തോഷം വർണ്ണനാതീതമായിരുന്നു.
നൽകുന്നതിലൂടെ ലഭ്യമാകുന്ന സന്തോഷം എങ്ങനെയെന്നു മനസ്സിലാക്കുവാൻ കഴിഞ്ഞതിൽ സൺഡേസ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തി .പുതിയതായി എത്തിച്ചേർന്ന ഇടവക വികാരി റവ ഷൈജു സിജോയ് നിർധനരായ വിദ്യാർത്ഥികൾക്കുള്ള ധനസഹായം, തലചായ്ക്കാൻ ഇടം ഇല്ലാത്തവർക്ക് ഭവന നിർമ്മാണത്തിനുള്ള സഹായം. രോഗികളുടെ ചികിത്സയ്ക്ക് കൈത്താങ്ങിൽ തുടങ്ങിയ നിരവധി സാമൂഹ്യ സേവനങ്ങൾക്കും പ്രശംസനീയ നേതൃത്വം നൽകി വരുന്നു .സൺഡേ സ്‌കൂൾ സൂപ്രണ്ട് തോമസ് ഈശോ , പ്രോഗ്രാം കോഡിനേറ്റർ കെസിയ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും ഈ മാതൃകാപരമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.