- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിയാകോന ഡാളസിൽ ഡിസംബർ 12ന് പ്രാർത്ഥന സമ്മേളനം സംഘടിപ്പിക്കുന്നു
ഡാളസ് : ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ഓർഗനൈസേഷൻ ഇൻ നോർത്ത് അമേരിക്ക (ഫിയാകോന) ഡിസംബർ 12ന് ഡാളസിലെ ഫ്രിസ്‌ക്കൊയിൽ പ്രത്യേക പ്രാർത്ഥന സമ്മേളനം സംഘടിപ്പിക്കുന്നു.
ഡിസംബർ 12 തിങ്കളാഴ്ച വൈകീട്ടു 6.30 മുതൽ 8.30 വരെ ഫ്രിസ്‌ക്കൊ ലബനൻ റോഡ് ലെബനൻ ബാപ്റ്റ്സ്റ്റ് ചർച്ചിൽ വെച്ചു നടക്കുന്ന സമ്മേളനത്തിൽ ഡാളസ്സിലെ വിവിധ ക്രിസ്ത്യൻ-സാംസ്കാരിക സാമൂഹിക വിഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും.
ഈയിടെ ഗ്ലോബൽ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷൻ ഫ്രിസ്‌ക്കോയിൽ സംഘടിപ്പിച്ച വാർഷീക സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ട വിവിധ വിഷയങ്ങളിൽ ക്രിസ്ത്യൻ വിഭാഗത്തിന്റെ ആശങ്ക അറിയിക്കുന്നതിനും, ക്രിസ്ത്യൻ വ്യൂപോയിന്റിൽ നിന്നുള്ള വിശദീകരണം നൽകുന്നതിനുമാണ് ഈ പ്രത്യേകം പ്രാർത്ഥനാ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
യുഎസ്. ചാരിറ്റി മുഖേന ഇന്ത്യയിൽ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചു ക്രിസ്ത്യൻ സംഘാടനകൾക്ക് അവബോധം നൽകുക എന്നതു കൂടിയാണ് ഈ യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് എന്നും സംഘാടകർ ചൂണ്ടുകാട്ടി.
റവ.അലക്‌സ് യോഹന്നാൻ, ഫാ.ബിനു തോമസ്, പാസ്റ്റർ ബൈജു ഡാനിയേൽ എന്നിവർ ഉൾപ്പെടെ 24 അംഗ കമ്മിറ്റിയാണ് ഇതിന്റെ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് രൂപീകരിച്ചിരിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി അറിയിക്കണമെന്നും, ഡിന്നർ ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 202 738 4704 മായി ബന്ധപ്പെടുക.