ഡാളസ് :മണ്ഡല വ്രതാരംഭത്തിൽ തുടങ്ങിയ 41 ദിവസത്തെ പ്രത്യേക അയ്യപ്പ പൂജകൾക്കും ഭജനകൾക്കും ശേഷം മഹാ മണ്ഡലപൂജ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രിധർമശാസ്താ സന്നിധിയിൽ ഡിസംബർ 26 ഞായറാഴ്ച ഭക്തിനിർഭര ചടങ്ങ്ങുകളോടെ നടത്തപെട്ടു. അതിരാവിലെ ആരംഭിച്ച ഗണപതി ഹോമത്തോടെ പൂജാദി കർമങ്ങൾക്ക് തുടക്കം കുറി ച്ചു. വൃതാനുഷ്ഠാനങ്ങോളോടെ മുദ്ര മാല അണിഞ്ഞ നൂറോളം അയ്യപ്പന്മാരും, മാളികപ്പുറങ്ങളും അന്നേ ദിവസം ഇരുമുടികെട്ടുകൾ നിറച്ചു.

ഗുരുസ്വാമിമാരായ ഗോപാല പിള്ള, വിപിൻ പിള്ള ഇരുമുടികെട്ടുകൾ നിറയ്ക്കാനും, കെട്ടുമുറുക്കിനും നേതൃത്വം നൽകി. പുലർച്ചെ മുതൽ ശരണം വിളികളാൽ മുഖരിതമായ ക്ഷേത്രത്തിലെ സ്പിരിച്ചൽ ഹാളിൽ, ഇരുമുടി കെട്ടുനിറയിൽ പങ്കെടുക്കുവാൻ അഞ്ഞുറിലധികം ഭക്ത ജനങ്ങൾ എത്തിച്ചേർന്നിരുന്നു.ക്ഷേത്രത്തിനുള്ളിലെ കലശ പൂജകളും, വിഗ്രഹഅലങ്കാരങ്ങളും, ക്ഷേത്ര പൂജാരികളായ,വാസുദേവൻ തിരുമേനിയും, പരമേശ്വരൻ തിരുമേനിയും നിർവഹിച്ചു.