- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒർലാണ്ടോ പള്ളിയിൽ പ്രധാന പെരുന്നാൾ ജനു .21 ,22 (ശനി,ഞായർ)തീയതികളിൽ
ഒർലാണ്ടോ (ഫ്‌ളോറിഡാ ):ഒർലാണ്ടോ സെന്റ് എഫ്രേം യാക്കോബായ സുറിയാനി പള്ളിയിൽ ഇടവകയുടെ കാവൽ പിതാവായ മോർ എഫ്രേമിന്റെ ഓർമ്മ ജനുവരി 21 ,22 തീയതികളിൽ കൊണ്ടാടുന്നു . പെരുന്നാൾ ചടങ്ങുകൾക്ക് ഭദ്രാസന മെത്രാപ്പൊലീത്ത നി .വ .ദി എൽദോ മോർ തീത്തോസ് മെത്രാപ്പൊലീത്ത പ്രധാന കാർമ്മികത്വം വഹിക്കുന്നതായിരിക്കും .
എ .ഡി 306 ൽ ടർക്കിയിലെ നിസിബിസില് ജനിച്ച മോർ എഫ്രേം ചെറു പ്രായത്തിൽത്തന്നെ സന്യാസപ്രസ്ഥാനത്തിലേക്കു ആകൃഷ്ടനാവുകയും സുറിയാനിയിലുള്ള അഗാധ പാണ്ഡിത്യവും താല്പര്യവും നിമിത്തം സുറിയാനി അദ്ധ്യാപകനായി മെത്രാപ്പൊലീത്തായാൽ നിയമിക്കപ്പെട്ടു .തുടർന്ന് ശെമ്മാശനായി വാഴിക്കപ്പെട്ട അദ്ദേഹം നിരവധി സുറിയാനി ശ്ലോകങ്ങളും വേദപുസ്തക വ്യാഖ്യാനങ്ങളുടെയും രചയിതാവായി .സുറിയാനി സഭയുടെ രത്നമായി വിളങ്ങിയ മോർ എഫ്രേം എല്ലാ പൗരോഹിത്യ സഭകളിലും അറിയപ്പെടുന്ന സുറിയാനി പണ്ഡിതനാണ്. സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനക്രമങ്ങളിൽ മോർ എഫ്രേമിന്റെ പാട്ടുകൾ ഒഴിച്ചുകൂടാനാവാത്തതാണ് .
21 ന് വൈകിട്ട് 5 ന് ഒർലാണ്ടോ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന അഭിവന്ദ്യ തിരുമേനിയെ ഇടവക വികാരി റവ .ഫാ പോൾ പറമ്പാത്തിന്റെയും റവ .ഫാ .ബെന്നി ജോർജിന്റെയും നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളും ഇടവക ജനങ്ങളും ചേർന്ന് സ്വീകരിക്കുന്നു . 6 മണിക്ക് തിരുമേനിക്ക് ഇടവകപ്പള്ളിയിൽ സ്വീകരണം .തുടർന്ന് കൊടി ഉയർത്തൽ ,സന്ധ്യാ നമസ്‌കാരം,പ്രസംഗം പ്രദക്ഷിണം ആശീർവാദം എന്നിവ നടത്തപ്പെടും .
22 ന് ഞായറാഴ്ച രാവിലെ 11 മണിക്ക് പ്രഭാത നമസ്‌കാരം വി .കുർബാന ഇടവക മെത്രാപ്പൊലീത്ത നി .വ .ദി ശ്രീ .എൽദോ മോർ തീത്തോസ് തീരുമേനിയുടെ പ്രധാന കാർമ്മികത്വത്തിലും വികാരി .റവ ഫാ .പോൾ പറമ്പാത്ത് റവ .ഫാ ബെന്നി ജോർജ് എന്നിവരുടെ സഹകാർമ്മികത്വത്തിലും . .തുടർന്ന് മധ്യസ്ഥപ്രാർത്ഥന ,പ്രസംഗം ,പ്രദക്ഷിണം ആശീർവാദം എന്നിവയ്ക്ക് ശേഷം പെരുന്നാൾ നേർച്ച സദ്യ നടത്തപ്പെടുന്നു
കൂടുതൽ വിവരങ്ങൾക്ക് റവ .ഫാ .പോൾ പറമ്പാത്ത് (വികാരി) Mob -6103574883
എൽദോ മാത്യു (ട്രസ്റ്റി ) Mob -4077299092
സിജു ഏലിയാസ് (ജോ .ട്രസ്റ്റി )Mob -8133686820
.ബിജോയ് ചെറിയാൻ (സെക്രട്ടറി) Mob -4072320248