- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭകളുടെ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുന്നത് യുവജനങ്ങളെ സഭകളിൽ നിന്നും അകറ്റുന്നു. റവ.ഷൈജു സി. ജോയ്
ഡാളസ് : ക്രിസ്തീയ ആരാധനകളിലേക്കും, കൂട്ടായ്മകളിലേക്കും യുവജനങ്ങൾ ആകർഷിക്കപ്പെടണമെങ്കിൽ സഭകളിൽ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുവാൻ മുതിർന്നവർ തയ്യാറാകണമെന്ന് റവ.ഷൈജു സി. ജോയ്.
നോർത്ത് അമേരിക്കാ യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിൽ ജനുവരി 22 ഞായറാഴ്ച 'എക്യൂമിനിക്കൽ സണ്ടെ' യായി ആചരിക്കുന്നതിനോടനുബന്ധിച്ചു ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ നടന്ന പ്രത്യേക ആരാധനയിൽ വചന ശ്രുശ്രൂഷ നിർവഹിക്കുകയായിരുന്നു റവ.ഷൈജു.
ക്രിസ്തീയ സഭകളിൽ ഇന്ന് കാണുന്ന അധികാര തർക്കങ്ങളും, ആരോപണ പ്രത്യാരോപണങ്ങളും, ക്രിസ്തീയ വിരുദ്ധ പ്രവർത്തനങ്ങളും വിലയിരുത്തുമ്പോൾ എന്തിനു പള്ളിയിൽ പോകണം, അവിടെ നിന്നും എന്തു ലഭിക്കും എന്ന ചോദ്യം ഉയർന്നാൽ അതിന് യുവജനങ്ങളെ കുറ്റപ്പെടുത്താനാകില്ലെന്നും അച്ചൻ പറഞ്ഞു.
എക്യൂമിനിസം എന്ന വാക്കിന് സഭകൾ തമ്മിലുള്ള ഐക്യം എന്നതിലുപരി മതങ്ങൾ തമ്മിലുള്ള ഐക്യത, എല്ലാ മനുഷ്യരും, സൃഷ്ടിയും തമ്മിലുള്ള ഐക്യത എന്ന വിശേഷണമാണ് ഈ കാലഘട്ടത്തിൽ അനുയോജ്യമായിരിക്കുന്നത്.
എല്ലാ മതങ്ങൾക്കും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദൈവത്തിൽ വിശ്വാസമുണ്ട്. ഈ തലത്തിൽ നിന്നുകൊണ്ടു ലോകത്തിന്റെ നന്മക്കും, പുരോഗതിക്കും വേണ്ടി വൈവിധ്യങ്ങൾ നിലിനൽക്കുമ്പോൾ തന്നെ ഒന്നിച്ചു പ്രവർത്തുക്കുവാൻ സാധിക്കുമ്പോൾ മാത്രമേ എക്യൂമിനിസത്തിന്റെ പൂർണ്ണത കണ്ടെത്താൻ കഴിയൂ എന്നും അച്ചൻ ഓർമ്മിപ്പിച്ചു.
മാർത്തോമാ, സി.എസ്‌ഐ., സി.എൻ.ഐ. സഭകളുടെ ഐക്യം ഊട്ടി ഉറപ്പിക്കുക എന്നതാണ് എക്യൂമിനിക്കൽ ഞായർ കൊണ്ട് ഉദ്ദേശിക്കുന്നത്. വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ആരംഭത്തിൽ തന്നെ മാർത്തോമാ സഭക്ക് പ്രാതിനിധ്യം ലഭിച്ചിരുന്നുവെന്നതിൽ നമുക്ക് അഭിമാനിക്കാമെന്നും അച്ചൻ കൂട്ടിചേർത്തു. പ്രത്യേക ശു്ശ്രൂഷക്ക് ജോതം പി. സൈമൺ, ബിനു തര്യൻ, അലക്‌സ് കോശി, അനിയൻ മേപ്പറും ഡോ.തോമസു മാത്യു എന്നിവർ നേതൃത്വം നൽകി.
Next Story