ന്യൂജേഴ്‌സി: അനുഗ്രഹീത വചന പ്രഘോഷകനും, സൗഖ്യ വിടുതൽ ശുശ്രുക്ഷകനും, അണക്കര മരിയൻ ധ്യാനകേന്ദ്രത്തില ഡയറക്ടറും ആയ ഫാ. ഡൊമിനിക് വളമനാൽ നയിക്കുന്ന 'കൃപാഭിഷേകധ്യാനം' ഏപ്രിൽ 20, 21, 22, 23 ( വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ ന്യൂജേഴ്‌സിയിൽ നടക്കും.

ന്യൂ ജേഴ്‌സിയലെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോനാ ദേവാലയമാണ് 'കൃപാഭിഷേകധ്യാനം 2023' ന് ആതിഥേയത്ത്വം വഹിക്കുന്നത്. ഏപ്രിൽ 20-ന് വ്യാഴാഴ്ച അഞ്ചു മണിക്ക് ആരംഭിച്ചു 9-ന് സമാപിക്കും. തുടർന്ന് 21, 22, 23 തീയതികളിൽ രാവിലെ 9.00 മണി മുതൽ വൈകുന്നേരം 5 മണി വരെ യാണ് ധ്യാന പരിപാടികൾ നടക്കുക.

ധ്യാനശുശ്രൂഷകളോടനുബന്ധിച്ചു കൈവയ്പു പ്രാർത്ഥനകളും രോഗശാന്തി ശുശ്രൂഷകളും ഉണ്ടായിരിക്കും. അണക്കര ടീം ആയിരിക്കും ഗാനശുശ്രൂഷകൾക്കു നേതൃത്വം കൊടുക്കുന്നത്.

കുടുംബങ്ങളുടെ ആന്തരിക പരിവർത്തനങ്ങൾക്കു സഹായിക്കുന്ന ഈ ധ്യാനശുശ്രൂഷാപരിപാടികളിലൂടെ പിതാവായ ദൈവത്തിന്റെ ആശ്ലേഷത്തിൽ അമരാൻ, ഈശോയുടെ സ്നേഹസാന്നിധ്യം അനുഭവിക്കാൻ, പരിശുദ്ധാത്മാവിന്റെ മധുര സ്വരം ശ്രവിക്കാൻ.... ആത്മാഭിഷേകത്തിന്റെ അഗ്നിയാൽ ജ്വലിക്കാൻ ലഭിക്കുന്ന ഈ അസുലഭാവസരം പ്രയോജനപ്പെടുത്താൻ ഇടവക വികാരി റവ.ഫാ. ആന്റണി പുല്ലുകാട്ടും, ട്രസ്റ്റിമാരും, സംഘാടകരും എല്ലാവരേയും സ്നേഹപുരസ്സരം സ്വാഗതം ചെയ്യുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://www.StThomasSyroNJ.org/retreat2023 എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒരാൾക്ക് (14 വയസ്സിനു മുകളിൽ പ്രായമുള്ളവർ) 30 ഡോളറാണ് റെജിസ്ട്രേഷൻ ഫീ നിശ്ചയിച്ചിരിക്കുന്നത്. 1000-പേർക്ക് പങ്കെടുക്കാനായിട്ടാണ് സീറ്റുകൾ നിജപ്പെടുത്തിയിരിക്കുന്നത്. സീറ്റുകൾ പെട്ടെന്ന് തീരുന്നതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യേണ്ടതാണെന്നു സംഘാടകർ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
മിനേഷ് ജോസഫ് (കോർഡിനേറ്റർ), 201-978-9828, ടോം പെരുമ്പായിൽ (കോർഡിനേറ്റർ) 646-326-3708, മേരിദാസൻ തോമസ് (കോർഡിനേറ്റർ) 201-912-6451, ആനിയമ്മ വേങ്ങത്തടം (കോർഡിനേറ്റർ) 732-485-7776, ഷൈൻ സ്റ്റീഫൻ (കോർഡിനേറ്റർ) 908-591-9623, ലിഞ്ജു ജോർജ് (കോർഡിനേറ്റർ) 973-980-8675, ജോർജ് കൊറ്റം (കോർഡിനേറ്റർ) 908-489-9389.

സെബാസ്റ്റ്യൻ ആന്റണി (ട്രസ്റ്റി) (732-690-3934), ടോണി മാങ്ങൻ (ട്രസ്റ്റി) 347-721-8076, റോബിൻ ജോർജ് (ട്രസ്റ്റി), 848-391-6535, ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254.

വെബ്: https://www.StThomasSyroNJ.org