ഹൂസ്റ്റൺ: ഹൂസ്റ്റണിലുള്ള ഐ.പി.സി സഭകളുടെ ഐക്യ കൂട്ടായ്മയായ ഐ.പി.സി ഹൂസ്റ്റൺഫെല്ലോഷിപ്പിന്റെ ജനറൽബോഡി മാർച്ച് 26നു ക്രിസ്ത്യൻ അസംബ്ലി ഹൂസ്റ്റണിൽ കൂടി പുതിയഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. വിൽസൺ വർക്കി അമേരിക്കയിലെ ഏറ്റവും വലിയഐ.പി.സി സഭയായ ഐ.പി,സി ഹെബ്രോൺ ഹൂസ്റ്റൺ സീനിയർ പാസ്റ്ററാണ്. വൈസ് പ്രസിഡന്റ്പാസ്റ്റർ സാം അലക്സ് ബഥേൽ ഐ.പി.സി സെന്ററിന്റെ അസോസിയേറ്റ് പാസ്റ്ററാണ്. സെക്രട്ടറിപാസ്റ്റർ തോമസ് ജോസഫ് ക്രിസ്ത്യൻ അസംബ്ലിയുടെ സഹ ശുശ്രൂഷകനാണ്.

ട്രഷറർ ജോൺ മാത്യു പുനലൂർ വിവിധ പ്രേക്ഷിത ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നു. മിഷ്യൻകോർഡിനേറ്റർ സ്റ്റീഫൻ സാമുവേൽ മീഡിയ പ്രവർത്തകനാണ്. മീഡിയ കോർഡിനേറ്റർ ഫിന്നി രാജു ഹൂസ്റ്റൺ വിവിധ സാമൂഹ്യ സാംസ്‌കാരിക മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്.

വർഷിപ്പ് കോർഡിനേറ്ററായി കെ.കെ. കുരുവിളയും, യൂത്ത് കോർഡിനേറ്ററായി പാസ്റ്റർ ജോഷിൻജോണും, ലേഡീസ് കോർഡിനേറ്ററായി ഡോ. മേരി ഡാനിയേയും പ്രവർത്തിക്കുന്നു. ഏകദിനസമ്മേളനങ്ങൾ, സെമിനാറുകൾ, വാർഷിക കൺവൻഷനുകൾ, പ്രേക്ഷിത ജീവികാരുണ്യപ്രവർത്തനങ്ങൾ എന്നിവ ഈ ഫെല്ലോഷിപ് ചെയ്തുവരുന്നു.