- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഘോഷപ്പൊലിമയുടെ 'നാട്ടുനാട്ടു' : ഗ്ലോബൽ ഇന്ത്യൻ ന്യൂസ് പുരസ്‌കാര സന്ധ്യ ചരിത്ര സംഭവമായി
ഹൂസ്റ്റൺ: ആഘോഷത്തിന്റെ തൃശൂർപൂരവും ആർപ്പുവിളിയുടെ വള്ളംകളിയും കലകളുടെ ഓണക്കാലവും ചേർന്നാൽ അത് ഗ്ലോബൽ ഇന്ത്യൻ പുരസ്‌കാരരാവായി. അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഒത്തുച്ചേരലിന്റെ വേദിയെന്ന് കാലം ഇനി ഓർത്തെടുക്കുന്നതും ഈ രാവിനെതന്നെ. കാഴ്ചയുടെ, ഒത്തുചേരലിന്റെ, കലകളുടെ, സ്‌നേഹത്തിന്റെ, രുചികളുടെയൊക്കെ സംഗമഭൂമിയായി നാട്ടുനാട്ടു മാറി. പങ്കാളിത്തം കൊണ്ട് മറ്റുള്ളവരെ അതിശയിപ്പിക്കുകയായിരുന്നു രണ്ടാമത് ഗ്ലോബൽ ഇന്ത്യൻ പുരസ്‌കാര ചടങ്ങ്.
സ്റ്റാഫോർഡ് ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ മെയ് 7 നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്യ ആരംഭിച്ച പരിപാടികൾ 5 മണിക്കൂർ നീണ്ടു നിന്നു.
വിദേശത്തു നിന്നുള്ളവർ ഉൾപ്പെടെയുള്ളവർ ആഘോഷരാവിൽ പങ്കാളികളായി എന്നതും ശ്രദ്ധേയമാണ്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾക്കൊപ്പം സ്വദേശികളും പങ്കാളികളായി. അമേരിക്കയിൽ മുൻ നിരയിലുള്ള വിഴിധ സംഘടനകൾ ഒരേക്കുടക്കീഴിൽ ഒത്തുച്ചേർന്ന അപൂർവസംഗമമെന്ന പേരും ഈ പുരസ്‌കാരരാവിനു തന്നെ. എല്ലാ വിഭാഗം ആളുകളെയും ഒത്തുച്ചേർത്തുള്ള പുരസ്‌കാര വിതരണമായതുകൊണ്ടുതന്നെ വിവിധ മേഖലകളിലുള്ളവരുടെ സംഗമഭൂമിയായും ഇത് മാറി.
പുരസ്‌കാരദാന ചടങ്ങിന് മുൻ അംബാസിഡർ ടി. പി. ശ്രീനിവാസാൻ, ടോമിൻ തച്ചങ്കരി ഐപിഎസ്, ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ ചർച്ച് പ്രസിഡന്റ് റവ. ഫാ. ഏബ്രഹാം സക്കറിയ, തോമസ് ചെറുകര, ഗ്ലോബൽ ഇന്ത്യൻ ലീഗൽ അഡൈ്വസർ ഏബ്രഹാം മാത്യു, ജനപ്രതിനിധികളായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ. പി. ജോർജ്, മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഫോർട്‌ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് കൗണ്ടി സുരേന്ദ്രൻ കെ. പട്ടേൽ, ഫോർട്ട് ബെൻഡ് കോർട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫ്ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു തുടങ്ങിയവർ ചേർന്നു തിരിതെളിയിച്ചു. ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ഗ്രൂപ്പ് ചെയർമാൻ ജെയിംസ് കൂടൽ, എഡിറ്റർ ഇൻ ചീഫ് ഹരി നമ്പൂതിരി, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തോമസ് സറ്റീഫൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ശശിധരൻനായർക്കും ജോർജ് ജോസഫിനും സമ്മാനിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ. പി. ജോർജ് പുരസ്‌കാരം വിതരണം ചെയ്തു. ഏബ്രഹാം വർക്കി, റവ.ഫാ. റോയി വർഗീസ്, ജേക്കബ് കുടശനാട് എന്നിവർ സർട്ടിഫിക്കറ്റുകളും മെഡലും വിതരണം ചെയ്തു.
ഗ്ലോബൽ ഇന്ത്യൻ പുരസ്‌കാരം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഇത് ഹൃദയത്തോടു ചേർക്കുന്നെന്നും ശശിധരൻനായർ പറഞ്ഞു. മാധ്യമ പ്രവർത്തകരെ അംഗീകരിക്കുന്ന ഇത്തരം വേദികൾ മഹത്വമുള്ളതാണെന്നും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ഇ മലയാളിയെ അംഗീകരിച്ചത് വലിയ കാര്യമാണെന്നും അവാർഡ് ജേതാവായ ജോർജ് ജോസഫ് പറഞ്ഞു.
ഗ്ലോബൽ ഇന്ത്യൻ ഇന്ത്യൻ ന്യൂസ് എക്‌സലെൻസ് ഇൻ ചാരിറ്റി പുരസ്‌കാരം ഫോമയ്ക്ക് സമ്മാനിച്ചു. ഫോമായ്ക്കുവേണ്ടി റീജണൽ വൈസ് പ്രസിഡന്റ് മാത്യു മുണ്ടയ്ക്കൽ, ജിജു കുളങ്ങര എന്നിവർ ചേർന്ന് പുരസ്‌കാരം ജഡ്ജ് ജൂലി മാത്യുവിൽ നിന്ന് ഏറ്റുവാങ്ങി. റവ. സാം ഈശോ, റവ. ജീവൻ ജോൺ എന്നിവർ മെഡലും സർട്ടിഫക്കറ്റും വിതരണം ചെയ്തു. ഫോമ നടത്തിവരുന്ന പകരംവയ്ക്കാനില്ലാത്ത ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് മാത്യു മുണ്ടയ്ക്കൽ പറഞ്ഞു.
ഗ്ലോബൽ ഇന്ത്യൻ ന്യൂസ് എൻവയോൺമെന്റൽ എക്‌സലൻസ് പുരസ്‌കാരം വേൾഡ് മലയാളി കൗൺസിലിന് സമ്മാനിച്ചു. ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് ടി. പി. വിജയൻ, ഗ്ലോബൽ വിപി എസ്. കെ. ചെറിയാൻ എന്നിവർ പെയർലാൻഡ് മേയർ കെവിൻ കോളിൽ നിന്ന് ഏറ്റുവാങ്ങി. റവ. സാം കെ. ഈശോ, റവ ജീവൻ ജോൺ, എന്നിവർ സർട്ടിഫിക്കറ്റുകളും മെഡലും ഏറ്റുവാങ്ങി. പരിസ്ഥിതി ഫോറം ചെയർമാൻ ശിവൻ മഠത്തിലിന് പുരസ്‌കാരം സമർപ്പിക്കുന്നുവെന്ന് ജോണി കുരുവിളയും പരിസ്ഥിതിക്കുവേണ്ടി നിലകൊള്ളുന്ന സംഘടനയാണ് വേൾഡ് മലയാളി കൗൺസിലെന്ന് ടി. പി. വിജയനും പറഞ്ഞു.
ഗ്ലോബൽ ഇന്ത്യൻ ന്യൂസ് നഴ്‌സസ് അസോസിയേഷൻ ഓഫ് ദി ഇയർ പുരസ്‌കാരം ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ് സമ്മാനിച്ചു. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ട്രഷറർ ഗിരിജ ബാബു, മറ്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് മേയർ കെവിൻ കോളിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ബേബി മണക്കുന്നേൽ, സിദ്ദിഖ് ഹസ്സൻ എന്നിവർ ചേർന്ന് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ഇൻഡോ അമേരിക്കൻ അസോസിയേഷൻ ഓഫ് ദി ഇയർ പുരസ്‌കാരം ഫൊക്കാനയ്ക്ക് സമ്മാനിച്ചു. പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി കലാ ഷാഹി, ട്രഷറർ ബിജു കൊട്ടാരക്കര തുടങ്ങിയ ഭാരവാഹികൾ ചേർന്ന് ജഡ്ജ് സുരേന്ദ്രൻ കെ. പാട്ടേലിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചു. കൗൺസിലർ കെൻ മാത്യു, മേയർ കെവിൻ കോൾ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. എല്ലാവിഭാഗം ജനങ്ങളേയും ചേർത്തു പിടിച്ച് നിരവധി പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞതാണ് ഫൊക്കാനയുടെ വിജയമെന്ന് പ്രസിഡന്റ് ബാബു സ്റ്റീഫൻ പറഞ്ഞു.
ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ഇൻഡോ അമേരിക്കൻ ബിസിനസ് ഓഫ് ദി ഇയർ പുരസ്‌കാരം ടോമാർ കൺസ്ട്രക്ഷനുവേണ്ടി സിഇഒ തോമസ് മൊട്ടയ്ക്കലിനു സമ്മാനിച്ചു. മിസൂറിസിറ്റി മേയർ റോബിൻ എലക്കാട്ട് തോമസ് മൊട്ടയ്ക്കലിനു സമ്മാനിച്ചു. റവ. കെ.ബി കുരുവിള മെഡലും സർട്ടിഫക്കറ്റും സമ്മാനിച്ചു. ഗ്ലോബൽ ഇന്ത്യൻ കൂട്ടായ്മ വലിയ മാതൃകകളാണ് തുറക്കുന്നത് തോമസ് മൊട്ടയ്ക്കൽ പറഞ്ഞു.
ഗ്ലോബൽ ഇന്ത്യൻ ബിസിനസ് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഡോ. ഷിബു സാമുവൽ (ബിസിനസ്മാൻ ഓഫ് ദി ഇയർ), രൺദീപ് നമ്പ്യാർ (ഇന്റർനാഷണൽ സ്ട്രാറ്റജി ലീഡർ ഓഫ് ദി ഇയർ), അനു ടി. ചെറിയാൻ (ഫിനാൻഷ്യൽ അഡൈ്വസർ ഓഫ് ദി ഇയർ), ഡോ. മനോദ് മോഹൻ (ബിസിനസ് ടെക്നോളജിസ്റ്റ് ഓഫ് ദി ഇയർ), അജി മാത്യു (എഡ്യൂപ്രണർ ഓഫ് ദി ഇയർ), സക്കറിയ ജോയ് (എൻവയോൺമെന്റലിസ്റ്റ് ഓഫ് ദി ഇയർ), സന്തോഷ് കുമാർ കെ. ആർ (അക്കാദമിക് അഡൈ്വസർ ഓഫ് ദി ഇയർ), ഷമീം റഫീഖ് (ബിസിനസ് കോച്ച് ആൻഡ് കോർപ്പറേറ്റ് ട്രെയിനർ ഓഫ് ദി ഇയർ), ഷാജി നായർ (ടെക്നോപ്രണർ ഓഫ് ദി ഇയർ) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഫോർട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് ക്ലർക്ക് വിവേർലി വാക്കർ, മേയർ കെവിൻ കോൾ, റോബിൻ ഇലക്കാട്ട്, ജഡ്ജ് ജൂലി മാത്യു എന്നിവർ പുരസ്‌കാരം വിതരണം ചെയ്തു.
ഗ്ലോബൽ ഇന്ത്യൻ ന്യൂസ് എക്‌സലൻസ് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഡോ. തങ്കം അരവിന്ദ് (വുമൺ ഓഫ് ദി ഇയർ), ലീലാമ്മ വടക്കേടം (കെയർ എക്‌സലെൻസ്), തമ്പി ആന്റണി (പെർഫോമർ ഓഫ് ദി ഇയർ), ഡോ. ടാന്യ ഉണ്ണി (ഇന്നവേറ്റീവ് എൻട്രപ്രെണർ) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഫോർട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് ക്ലർക്ക് വിവേർലി വാക്കർ, മേയർ കെവിൻ കോൾ, റോബിൻ ഇലക്കാട്ട്, ജഡ്ജ് ജൂലി മാത്യു എന്നിവർ പുരസ്‌കാരം വിതരണം ചെയ്തു.
ഗ്ലോബൽ ഇന്ത്യൻ കമ്മ്യൂണിറ്റി സർവീസ് 2023 പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഫിലിപ്പ് ചാമത്തിൽ (കമ്മ്യൂണിറ്റി സപ്പോർട്ട് ലീഡർ ഓഫ് ദി ഇയർ), ജോസ് കോലത്ത് (ഗുഡ് സമാരിറ്റൻ ഓഫ് ദി ഇയർ), പി. മോഹൻരാജ് കമ്മ്യൂണിറ്റി സർവീസ് എക്‌സലൻസ് അവാർഡ്), ജോർജ് ജോസഫ് (അച്ചീവർ ഓഫ് ദി ഇയർ), ജോർജ് പണിക്കർ (ഹ്യുമാനിറ്റേറിയൻ ഓഫ് ദി ഇയർ) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഡിജിപി ടോമൻ തച്ചങ്കരി, മുൻ അംബാസിഡർ ടി. പി. ശ്രീനിവാസൻ എന്നിവർ പുരസ്‌കാരം സമ്മാനിച്ചു.
ഗ്ലോബൽ ഇന്ത്യൻ ന്യൂസ് മാധ്യമ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഡിജിറ്റൽ കമ്മ്യൂണിക്കേറ്റർ ഓഫ് ദി ഇയർ ശ്രീ ശ്രീനിവാസൻ, ജേർണലിസ്റ്റ് ഓഫ് ദി ഇയർ ശേഷാദ്രികുമാർ, സോഷ്യൽ മീഡിയ സ്റ്റാർ ഓഫ് ദി ഇയർ ഷിജോ പൗലോസ്, പ്രസ്സ്മാൻ ഓഫ് ദ ഇയർ പി. പി. ചെറിയാൻ, ഫ്രീലാൻസ് ജേർണലിസ്റ്റ് ജീമോൻ റാന്നി, മീഡിയ മാക്‌സിമസ് ദീപിക മുത്യാല, സെൻസേഷ്യനൽ ഫിലിംമേക്കർ ഓഫ് ദ ഇയർ റോമിയോ കാട്ടൂർക്കാരൻ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഡിജിപി ടോമിൻ തച്ചങ്കരി, റോബിൻ എലക്കാട്ട്, മേയർ കെവിൻ കോൾ, മുൻ അംബാസിഡർ, ബിവർലി വാക്കർ, ജൂലി മാത്യു എന്നിവർ പുരസ്‌കാരം സമ്മാനിച്ചു.
ഗ്ലോബൽ ഇന്ത്യൻ ന്യൂസ് കൾച്ചറൽ പുരസ്‌കാരങ്ങൾ ചാൾസ് ആന്റണി (സെലിബ്രേറ്റി സിംഗർ ഓഫ് ദി ഇയർ), ബിജു തയിൽച്ചിറ (കൾച്ചറൽ അംബാസിഡർ ഓഫ് ദി ഇയർ) എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. ഡിജിപി ടോമിൻ തച്ചങ്കരി, മേയർ റോബിൻ ഇലക്കാട്ട്, മേയർ കെവിൻ കോൾ, ബിവർലി വോക്കർ എന്നിവർ ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു.
ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ഐക്കൺ ഓഫ് ദി ഇയർ പുരസ്‌കാരം സജി തോമസ് കൊട്ടാരക്കരയ്ക്കു സമ്മാനിച്ചു. ഡിജിപി ടോമിൻ തച്ചങ്കരി, റോബിൻ ഇലക്കാട്ട്, ബ്ലെസൻ ജോർജ് എന്നിവർ ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരത്തോടൊപ്പം ആയിരം ഡോളറും സമ്മാനമായി നൽകി.
ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ബ്രേവ് ഐക്കൺ ഓഫ് ദി ഇയർ പുരസ്‌കാരം മനോജ്കുമാർ പൂപ്പാറയിലിന് സമ്മാനിച്ചു. ഡിജിപി ടോമിൻ തച്ചങ്കരി, കെവിൻകോൾ എന്നിവർ ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു.
ചടങ്ങിൽ മലയാളി മാധ്യമ പ്രവർത്തകർക്ക് ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റെ ആദരവ് സമർപ്പിച്ചു. സുനിൽ ട്രൈസ്്റ്റാർ, അനിൽ ആറന്മുള, തോമസ് ഏബ്രഹാം, സണ്ണി മാളിയേക്കൽ, ജോയ് തുമ്പമൺ, ജേക്കബ് കുടശനാട്, സൈമൺ വാളാച്ചേരിൽ, രാജേഷ് വർഗീസ്, ജോർജ് തോമസ് തെക്കേമല, ജോർജ് പോൾ, ഫിന്നി രാജു, മോട്ടി മാത്യു, റെനി കവലയിൽ, ഷിബി റോയ്, ലിഡ തോമസ്, റെയ്‌ന സുനിൽ എന്നിവർ ആദരവ് ഏറ്റുവാങ്ങി.
പൊളിച്ചടുക്കി കലാമാമാങ്കം
ഹൂസ്റ്റൺ: നോൺ സ്റ്റോപ്പ് കലാമാമാങ്കത്തിനാണ് ഗ്ലോബൽ ഇന്ത്യൻ പുരസ്‌കാരവേദിയിൽ കളമൊരുങ്ങിയത്. തുടക്കം മുതൽ അവസാനം വരെ കൈയടി നേടാൻ സോളോ പെർഫോമർ ചാൾസ് ആന്റണിക്കു കഴിഞ്ഞു. വ്യത്യസ്ത ഭാഷകളിലെ ഗാനങ്ങൾക്കൊപ്പം പഴയ മലയാളം ഗാനങ്ങളും ചാൾസിൽ നിന്നു വന്നതോടെ എല്ലാവരും നൃത്തച്ചുവടുകളുമായി ഇളകി മറിഞ്ഞു. ചാൾസ് ആന്റണിക്കൊപ്പം പിന്നണി ഗായിക കാർത്തിക നായർ, ലക്ഷ്മി പീറ്റർ എന്നിവരുടെ സംഗീതവിരുന്നും ശ്രദ്ധേയമായി.
നൃത്തച്ചുവടുകളുമായി എത്തിയ സംഘം ആസ്വാദകർക്ക് പുത്തൻ അനുഭവമായി. ഗീതാഞ്ജലി സാബുവും സംഘവും റിയയും സംഘവും നൂപുര സ്‌കൂൾ ഓഫ് ഡാൻസ് സുനന്ദാ സ്‌കൂൾ ഓഫ് പെർഫോമിങ് ആർട്‌സ് എന്നിവരുടെ നൃത്ത ഇനങ്ങൾ ശ്രദ്ധ നേടി. ഹിമി ഹരിദാസും സംഘവും അവതരിപ്പിച്ച ഫ്യൂഷൻ നൃത്തവും റീനയുടെ ബെല്ലി ഡാൻസും കൈയടി നേടി.
ക്‌നാനായ ബാൻഡിന്റെ ചെണ്ടമേളം, ദക്ഷിൺ യുഎസ്എയുടെ ഫാഷൻ ഷോ എന്നിവയും ആകർഷണീയമായി.