ഡാളസ് : മാർത്തോമ സന്നദ്ധ സുവിശേഷക സംഘം ശതാബ്ദി വാർഷികത്തോടനു ബന്ധിച്ച്ഡാളസ്സിൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി സ്മാരക സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

ജൂൺ 17 ശനിയാഴ്ച രാത്രി ആറുമണിക്ക് ലൂണ റോഡിലുള്ള മാർത്തോമാ ചർച്ച ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ചിൽ വച്ചാണ് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത് .പരിപാടിയിൽ ഡാലസിലെ വിവിധ മാർത്തോമാ ഇടവകകളിൽ നിന്നുള്ള ഗായകസംഘങ്ങൾക്കു പുറമേ സിഎസ്‌ഐ ചർച്ച് ഗായകസംഘവും ,പ്രമുഖ ഗായകരും പങ്കെടുക്കും.മാർത്തോമാ സഭയിലെ സീനിയർ പട്ടക്കാരൻ റവ എം പി യോഹന്നാൻ മുഖ്യ സന്ദേശം നൽകും.ഗാന ശുശ്രുഷയിലേക്കു ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു . പ്രവേശനം സൗജന്യമാണ്

കൂടുതൽ വിവരങ്ങൾക്ക് റവ അലക്‌സ് കോശി (214 886 4532), റവഎബ്രഹാം തോമസ് (972 951 0320 )ജോർജ് വർഗീസ്(ജയൻ)(214 460 1288) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ് --