ലോസ് ആഞ്ജലസ് (കാലിഫോർണിയ): ദൈവീക അനുഗ്രഹം ജീവിതത്തിൽ പ്രാപിക്കണമെങ്കിൽ നമ്മുടെ പങ്കാളിത്വം കൂടി നിർവഹിക്കപെടെണ്ടതു അനിവാര്യമാണെന്ന് മലങ്കര മാർത്തോമാ സഭയുടെ 'ലൈറ്റഡു ടു ലൈറ്റൻ' പ്രോജക്ടിന്റെ 'കോർഡിനേറ്ററും സുവിശേഷ പ്രഭാഷകനും എഴുത്തുകാരനും ,ഗാന രചിയിതാവുമായ വിൽസൺ കരിമ്പന്നൂർ(ബോംബെ) ഉധബോധിപ്പിച്ചിച്ചു.

476മത് രാജ്യാന്തര പ്രെയർലൈൻ ജൂൺ 28 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തിൽ യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായത്തെ അപഗ്രഥിച്ചു ഇന്ത്യയിൽ നിന്നും ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിൽ എത്തിച്ചേർന്ന വിൽസൺ കരിമ്പന്നൂർ ലോസ് ആഞ്ജലസിൽ നിന്നും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു

മുപ്പത്തിയെട്ടു വര്ഷം ബെത്സൈദ കുളക്കടവിൽ കിടന്നിരുന്ന പക്ഷവാദക്കാരനെ യേശു സൗഖ്യമാക്കിയ സംഭവത്തെക്കുറിച്ചു വര്ഗീസ് സവിസ്തരം പ്രതിപാദിച്ചു .മുപ്പത്തിയെട്ടു വര്ഷം പക്ഷവാദക്കാരൻ അവിടെത്തന്നെ കിടക്കുവാനുള്ള കാരണങ്ങൾ വിശദീകരിച്ചശേഷം ആഗ്രഹം സഫലീകരിക്കപ്പെടുന്നതിനു തന്റെ ഭാഗത്തുനിന്നും നിർവഹിക്കപ്പെടേണ്ട കർത്തവ്യങ്ങളെ കുറിച്ച് യേശു അവനെ ബോധ്യപെടുത്തുന്നു .കിടക്കയെടുത്തു നടക്ക എന്ന യേശുവിന്റെ ആജ്ഞ അനുസരിച്ചപ്പോൾ പക്ഷവാദക്കാരൻ പൂർണ സൗഖ്യമുള്ളവനായി മാറുന്നു .ഇതു നമ്മൾ വലിയൊരു മാതൃകയായി സ്വീകരിക്കേണ്ടതാണെന്നു വിൽസൺ കരിമ്പന്നൂർ ഉധബോധിപ്പിച്ചിച്ചു.യേശു മനസ്സലിവുള്ളവനാണെങ്കിൽ പോലും നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റപ്പെടാതിരിക്കുന്നതിനു ഒരു പരിധി വരെ നമ്മൾ തന്നെയാണ് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.