- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ്മ ഭദ്രാസന കുടുംബസംഗമത്തിന് ഉജ്വല തുടക്കം
ന്യൂയോർക്ക് : നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ്മ ദ്രാസനത്തിന്റെ നേതൃത്വത്തിൽ ജൂലൈ 6 മുതൽ ജൂലൈ 9 ഞായർ വരെ നാല് ദിവസം നീണ്ടു നിൽക്കുന്ന മുപ്പത്തി നാലാമത് ഫാമിലി കോൺഫറൻസിന് ഉജ്വല തുടക്കം.
നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയായിലെ ആത്മീയ ചൈതന്യം നിറഞ്ഞു നിന്ന റാഡിസൺ ഹോട്ടലിൽ വച്ച് ജൂലൈ 6 വ്യാഴാഴ്ച വൈകീട്ട് ഗായകസംഘം പ്രത്യേകം ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തോടെയാണ് കോൺഫറൻസിനു ആരംഭം കുറിച്ചത് .തുടർന്ന് സന്ധ്യാ നമസ്‌കാരം നടന്നു . റവ ക്രിസ്റ്റഫർ ഡാനിയേൽ പ്രാരംഭ പ്രാർത്ഥന നടത്തി .റവ. ബിജു പി. സൈമൺ (വൈസ് പ്രസിഡന്റ്) സ്വാഗതം ആശംസിച്ചു.
തുടർന്ന് ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. ഐസക് മാർ ഫിലക്സിനോസ് അധ്യക്ഷത പ്രസംഗം നടത്തി . തിരുവനന്തപുരം - കൊല്ലം, കൊട്ടാരക്കര - പുനലൂർ എന്നീ ഭദ്രാസനങ്ങളുടെ അധിപനും മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തായുമായ ബിഷപ്പ് ഡോ. ജോസഫ് മാർ ബർന്നബാസ് തിരിതെളിച്ച് സമ്മേളനം ഉത്ഘാടനം ചെയ്തു.തുടർന്ന് സമ്മേളനത്തോടനുബന്ധിച്ചു റെയാറാക്കിയ സ്മരണികയുടെ പ്രകാശനം നിർവഹിച്ചു .റവ കെ പി എൽദോസ്, റവ ജോർജ് എബ്രഹാം ,ബെൻസി ജോൺ എന്നിവർ പ്രസംഗിച്ചു .തോമസ് എബ്രഹാം നന്ദി പറഞ്ഞു ,റവ പി,എസ് സ്‌കറിയാ സമാപന പ്രാർത്ഥന നടത്തി , തുടർന്ന് തീം പ്രസന്റേഷൻ നടന്നു.ഡോ രേശ്മ ഫിലിപ്പ് ,സുമ ചാക്കോ എന്നിവർ മാസ്‌റർ സെറിമണിയായിരുന്നു.
നാല് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിലെ വിവിധ സെഷനുകൾക്കു ബിഷപ്പ്. ഡോ. വഷ്റ്റി മർഫി മെക്കൻസി (പ്രസിഡന്റ് & ജന. സെക്രട്ടറി നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ യുഎസ്എ), റവ.ഡോ. ഗോർഡൻ എസ്. മികോസ്‌കി (അസ്സി.പ്രൊഫ. പ്രിൻസ്റ്റൺ സെമിനാരി, ന്യൂജേഴ്സി), റവ. ഡോ. ജയാകിരൺ സെബാസ്റ്റ്യൻ (പ്രൊഫ. & ഡീൻ യുണൈറ്റഡ് ലൂഥറൻ സെമിനാരി, പെൻസിൽവാനിയ) എന്നിവരാണ് കോൺഫറൻസിന് മുഖ്യ നേതൃത്വം നൽകുന്നത്. റവ. മെറിൻ മാത്യു, ഡോ. ഷൈജി അലക്സ്, ഡോ. എ.ഇ. ദാനിയേൽ, ഡോ. ബിനു ചാക്കോ, റവ. ഡോ. ഈപ്പൻ വർഗ്ഗീസ്, റവ. ഡെന്നീസ് ഏബ്രഹാം, റവ. ജെസ്സ് എം. ജോർജ്, റവ. ജെഫ് ജാക്ക് ഫിലിപ്പ്സ്, റവ. ജെസ്വിൻ ജോൺ, സോജി ജോർജ് എന്നിവർനേതൃത്വം നൽകും.സൗത്ത് ഈസ്റ്റ് ആക്ടിവിറ്റി കമ്മിറ്റിയാണ് സമ്മേളനത്തിന് ആദിദേയത്വം വഹിക്കുന്നത്
ഭദ്രാസന അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ഐസക് മാർ ഫിലക്‌സിനോസിന്റെ നേതൃത്വത്തിൽ റവ. ബിജു പി. സൈമൺ (വൈസ് പ്രസിഡന്റ്), തോമസ് ഏബഹ്രാം (ജനറൽ കൺവീനർ), ഷാൻ മാത്യു (ട്രഷറാർ ), ബിൻസി ജോൺ (അക്കൗണ്ടന്റ്) .രജിസ്ട്രേഷൻ : റവ. ജാക്സൻ പി. സാമുവേൽ (ചെയർമാൻ), അലക്സ് മാത്യു (കൺവീനർ), ഫിനാൻസ് : റവ. ബിബി മാത്യു ചാക്കോ (ചെയർമാൻ), വർഗീസ് ജോസഫ് (കൺവീനർ), പ്രോഗ്രാം: റവ. ജെയ്സൺ എ. തോമസ് (ചെയർമാൻ), എബി ജോർജ് ഫിലിപ്പ് (കൺവീനർ), സുവനീർ: റവ. ജോർജ് വർഗീസ് (ചെയർമാൻ), പി.റ്റി. മാത്യു (കൺവീനർ), അനു സ്‌ക്കറിയ (ചീഫ് എഡിറ്റർ), ഫുഡ്: റവ. റജി യോഹന്നാൻ (ചെയർമാൻ), ഷൈജു ചെറിയാൻ (കൺവീനർ), അക്കോമഡേഷൻ: റവ. മാത്യു വർഗീസ് (ചെയർമാൻ), എം.എ. നൈനാൻ (കൺവീനർ), സെക്യൂരിറ്റി : റവ. അരുൺ ശാമുവൽ വർഗീസ് (ചെയർമാൻ), ഡാനിയേൽ വർഗീസ് (കൺവീനർ), പ്രയർ: റവ. റെന്നി വർഗീസ് (ചെയർമാൻ), ഡോ. രേഷ്മ ഫിലിപ്പ് (കൺവീനർ), ട്രാൻസ്പോർട്ടേഷൻ: ജോസഫ് കുരുവിള (കൺവീനർ), റിസപ്ഷൻ : സാം സക്കറിയ (കൺവീനർ), ഓഡിയോ, വീഡിയോ & മീഡിയ : റോജിഷ് സാം (കൺവനർ) പബ്ലിസിറ്റി & വെബ്സൈറ്റ്: ബൈജു വർഗീസ് & ഷെറിൻ ചാക്കോ (കൺവീനഴ്സ്), മെഡിക്കൽ: ഡോ. ആൻസി സ്‌കറിയ & ഡോ. മറിയാമ്മ ഏബ്രഹാം (കൺവീനഴ്സ്), ടാലന്റ് നൈറ്റ്: റവ. ബൈജു തോമസ് & സുമാ ചാക്കോ (കൺവീനഴ്സ്) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സബ്കമ്മറ്റികൾ കോൺഫറൻസിന്റെ വിജയത്തിന് വേണ്ടി സജീവമായി രംഗത്തുള്ളത്. സൗത്ത് ഈസ്റ്റ് ആക്ടിവിറ്റി കമ്മിറ്റിയാണ് സമ്മേളനത്തിന് ആദിഥേയത്വം വഹിക്കുന്നത്