ഹൂസ്റ്റൺ: ക്രിസ്തുവിൽ വേരൂന്നി വളരേണ്ടത് ആവശ്യകതയെ കുറിച്ച് ഏവരും തിരിച്ചറിയണമെന്ന് അഭിവദ്യ കർദ്ദിനാൾ ബസ്സേലിയോസ് ക്ലിമീസ് കാതോലിക്കാബാവ . മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നോർത്ത് അമേരിക്കയിലെ പതിനൊന്നാമത് കാത്തലിക് കൺവൻഷൻ ഉദ്ഘാടന. ചെയ്തു സംസാരിക്കുകയായിരുന്നു തിരുമേനി.

കുടുംബങ്ങളുടെ കൂടി വരവിൽ സഭാധ്യക്ഷൻ എന്ന് നിലയിൽ തനിക്കുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. ഈ മൂന്ന് നാല് ദിവസങ്ങൾ കൂട്ടായ്മയുടെ ദിനങ്ങൾ ആയി മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. എപ്പാർക്കിയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ സ്റ്റെഫാനോസ് തിരുമേനി എല്ലാവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു. കോവിഡിന് ശേഷമുള്ള ഈ കൂടിവരവ് പാർട്ടിയുടെ വളരെ സന്തോഷത്തിന്റെ കൂടി കൂടി വരവാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

എണ്ണൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന ഈ കൺവെൻഷൻ ന്യൂജേഴ്സിയിൽ ഉള്ള പഴ്‌സിപ്പനിയിലെ ഹിൽട്ടൺ ഹോട്ടലിൽ വച്ചാണ് നടക്കുന്നത്.

കൺവെൻഷനിൽ പ്രധാന പ്രഭാഷകനായി പ്രശസ്ത ബൈബിൾ പ്രഘോഷകനായ ഡാനിയേൽ പൂവണ്ണത്തിൽ അച്ചനും വിവിധ ഭാഷയുള്ള പ്രഭാഷണങ്ങൾക്ക് അമേരിക്കയിലെ മറ്റ് റിസോഴ്‌സ് പേഴ്‌സൺസും പങ്കെടുക്കുന്നതാണ്. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും പങ്കെടുക്കുന്ന പ്രതിനിധികളുടെ കൂട്ടായ്മ മലങ്കര സഭാ മക്കളുടെ സ്‌നേഹത്തിന്റെയു. സാഹോദര്യത്തിന്റെയും മലങ്കര ആത്മീയതയുടെയും വലിയ പങ്കുവെക്കലിന്റെയും ആഘോഷത്തിന്റെയും വേദിയാണ്. ഈ കൺവെൻഷനിൽ എല്ലാവിധമായിരിക്കുന്ന അനുഗ്രഹങ്ങളും പ്രാർത്ഥിക്കുന്നുവെന്നും ആശംസിക്കുന്നുവെന്നും അമേരിക്കയിലെ മലങ്കര എപ്പാർക്കിയുടെ അധ്യക്ഷൻ ഡോ ഫിലിപ്പോസ് മാർ സ്റ്റെപ്പാനോസ് തിരുമേനി പറഞ്ഞു.

'ക്രിസ്തുവിലും വിശുദ്ധ പാരമ്പര്യങ്ങളിലും വേരൂന്നി'' എന്ന ബൈബിൾ വചനമാണ് കൺവൻഷനന്റെ മുഖ്യ ചിന്താവിഷയമായി സ്വീകരിച്ചിരിക്കുന്നത്.

അമേരിക്കയിൽ ഭൗതികതയുടെ അതിപ്രസരം നിലനിൽക്കുന്ന സാഹചര്യത്തിൽ ക്രിസ്തുവിനെ കേന്ദ്രീകൃതമായി വിശ്വാസപാരമ്പര്യങ്ങളിൽ കേന്ദ്രീകൃതമായി ധാർമികതയിൽ അധിഷ്ഠിതമായി ഒരു സമൂഹത്തെ രൂപീകരിക്കുവാൻ ആയിട്ടുള്ള പരിശ്രമത്തിന്റെ, സമർപ്പണത്തിന് ഭാഗമായിട്ടാണ് ഈ സവിശേഷമായ ചിന്താവിഷയം സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം അഴവട്ടത്തോട് പറഞ്ഞു.

കൺവെൻഷന്റെ വിവിധ കമ്മിറ്റി കൺവീനേഴ്സിന്റെ പരിചയപ്പെടുത്തലുകൾ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സുനിൽ ചാക്കോ നടത്തി. കൺവെൻഷന്റെ മാർഗ്ഗരേഖകളും മറ്റു കാര്യങ്ങളെക്കുറിച്ചുമുള്ള വിശദീകരണം വികാരി ജനറാൾ മോൺസിഞ്ഞോർ അഗസ്റ്റിൻ മംഗലത്ത് നടത്തി.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം
നാല് ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന കൺവൻഷൻ അഭിവദ്യ കർദ്ദിനാൾ ബസ്സേലിയോസ് ക്ലിമീസ് കാതോലിക്കാബാവ തിരിതെളിക്കുന്നതോടെ ഔദ്യോഗികമായ് തുടക്കമായി. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് സന്ധ്യാ പ്രാർത്ഥനയ്ക്കും ഡിന്നറിനും ശേഷം ഇടവക പ്രതിനിധികൾ അടങ്ങുന്ന ടീമുകൾക്ക് ക്വിസ് മത്സരം.

തുടർന്ന് ന്യൂയോർക്കിലെ എൽമോണ്ട് ഇടവക അവതരിപ്പിക്കുന്ന സാമൂഹ്യ-സംഗീത നാടകം 'ജീവന്റെ ബലി' അരങ്ങേറും. അതിന് ശേഷം യുവജനങ്ങൾക്കായ് വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റും സംഘടിപ്പിച്ചിട്ടുണ്ട്.

വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ വി.കുർബാനയോടെ ആരംഭിക്കുകയും, തുടർന്ന് വിവിധ പ്രായങ്ങളിലുള്ളവർക്കായി വേർതിരിച്ചുള്ള സെമിനാറുകളും പാനൽ ചർച്ചാക്ലാസുകളും നടത്തപ്പെടും.

ഇടവക പ്രതിനിധികൾക്കായുള്ള പാസ്റ്ററൽ കൗൺസിൽ മീറ്റിങ്, മതാദ്ധ്യാപക സമ്മേളനം, വൈദിക സംഗമം, വൈകുന്നേരം വിവിധ ഇടവകകളുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും. മുതിർന്നവർക്കായുള്ള വിവിധ സെഷനുകൾക്ക് ഡോ.തോമസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്തയും സുപ്രസിദ്ധ വചന പ്രഘോഷകൻ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നേതൃത്വം നൽകും.

ഞായറാഴ്ച രാവിലെ സഭാദ്ധ്യക്ഷൻ മോറാൻ മോർബസ്സേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും മറ്റു പിതാക്കന്മാരുടെ സഹകാർമ്മികത്വത്തിലും നടക്കുന്ന ആഘോഷമായ സമൂഹ ബലിയും തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തോടെയും നാല് ദിവസത്തെ പ്രോഗ്രാമുകൾക്ക് തിരശ്ശീല വീഴും.

കർദ്ദിനാൾ ബസ്സേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവായോടൊപ്പം പാറശ്ശാല രൂപതാദ്ധ്യക്ഷൻ തോമസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ മാത്യൂസ് മാർ പോളികാർപ്പസ്, കൂരിയ ബിഷപ്പ് ആന്റണി മാർ സിൽവാനോസ് എപ്പിസ്‌ക്കോപ്പ, സീറോ മലബാർ സഭ ഷിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, തിരുവല്ലാ അതിരൂപത വികാരി ജനറാൾ മോൺ.റവ.ഡോ. ഐസക് പറപ്പള്ളിൽ, തിരുവനന്തപുരം മൗണ്ട് കാർമ്മൽ റിട്രീറ്റ് സെന്റർ ഡയറക്ടർ റവ.ഫാ.ദാനിയേൽ പൂവണ്ണത്തിൽ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.

അമേരിക്ക-കാനഡ ഭദ്രാസനാദ്ധ്യക്ഷൻ ഡോ.ഫിലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത രക്ഷാധികാരിയായും, മോൺ.അഗസ്റ്റിൻ മംഗലത്ത് കോർ എപ്പിസ്‌ക്കോപ്പ, മോൺ. പീറ്റർ കൊച്ചേരി കോർ-എപ്പിസ്‌ക്കോപ്പ, മോൺ. ഡോ.ജിജി ചരിവുപുരയിടം, റവ.ഡോ. സജി മുക്കൂട്ട്, മി.സുനിൽ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കൺവൻഷന്റെ വിജയത്തിനായ് അഹോരാത്രം പ്രവർത്തിക്കുന്നുണ്ട്.