- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ബിഷപ് മാർ ജോയി ആലപ്പാട്ടിന് ആദരവുമായി മലങ്കര കത്തോലിക്കാ സഭ
ഹൂസ്റ്റൺ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നോർത്ത് അമേരിക്കയിലെ പതിനൊന്നാമത് കാത്തലിക് കൺവൻഷനിൽ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ബിഷപ് ജോയി ആലപ്പാട്ടിന് ആദരവുമായി മലങ്കര കത്തോലിക്കാ സഭ.
സീറോ മലബാർ സഭയുടെ പുരാതനമായ പൈതൃകം, ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന പ്രേക്ഷിത സാന്നിധ്യം, ലോകത്തിലെ പൗരസ്ത്യ സഭകളിൽ കത്തോലിക്ക സഭകളിൽ വച്ച് ഏറ്റവും വിശാലമായ മിഷൻ പ്രവർത്തനം ചെയ്യുന്നതിന് സാധ്യതയും സാധുതയും സാവകാശവുമുള്ള ഒരു സഭയിലെ മെത്രാപൊലീത്തയാണ് അഭിവന്ദ്യനായ ആലപ്പാട്ട് പിതാവെന്ന് കർദിനാൾ ക്ലീമിസ് കത്തോലിക്കാ ബാവ പറഞ്ഞു.
ജേക്കബ് മാർ അങ്ങാടിയത്ത് പിതാവിന്റെ നേതൃത്വത്തിൽ സഭ ഇവിടെ രൂപതയായി വളർന്നു. ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ ജോയി പിതാവിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ നന്മയും അനുഗ്രഹവും ദൈവം നൽകട്ടെയെന്നും ക്ലീമീസ് പിതാവ് പറഞ്ഞു.
പതിനൊന്നാമത് മലങ്കര കൺവൻഷനിൽ പങ്കാളിയായി വരാൻ തനിക്ക് സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് മാർ ജോയി ആലപ്പാട്ട്. പ്രസംഗത്തിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുകയും ഉമ്മൻ ചാണ്ടിയുടെ ജീവിതം ഒരു തുറന്ന പുസ്തകവും നല്ല സുവിശേഷവുമായിരുന്നു. അങ്ങനെയുള്ള മനുഷ്യരെ വളർത്തെയെടുക്കുക എന്നുള്ളതായിരിക്കണം നമ്മുടെ പ്രധാനപ്പെട്ട ദൗത്യമായിരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലങ്കര കത്തോലിക്കാ സഭ സീറോ മലബാർ സഭയുടെ സഹോദര സഭയാണ്. നമ്മൾ ഒരുമിച്ച് ഇവിടെ വളരുന്നു. തോമാശ്ലീഹായിൽ നിന്നും കിട്ടിയ വിശ്വാസം രണ്ട് റീത്തുകൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. അത് നമ്മൾ ഏറ്റവും നല്ല രീതിയിൽ പ്രയോജനപ്പെടുത്തുന്നു പ്രത്യേക രാജ്യത്ത്. നമ്മൾ നാട്ടിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന സാധനങ്ങളൊക്കെ പെട്ടെന്ന് തീർന്നു, പക്ഷേ നമ്മുടെ വിശ്വാസം നമ്മൾ കാത്തുസൂക്ഷിച്ചു.
നമ്മുടെ പൂർവ്വിതാക്കന്മാർ നമ്മളെ ഏൽപ്പിച്ച ദൗത്യം ഈ ലോകത്ത് എവിടെയായിരുന്നാലും വരും തലമുറയെ വാർത്തെടുക്കുന്നതിന് നമ്മൾ ഉപയോഗപ്പെടുത്തണം. മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കയിലെ വളർച്ച അത്ഭുതാപൂർവ്വമാണ്. ഇങ്ങനെയുള്ള കൂടിച്ചേരൽ ഏറ്റവും അനുഗ്രഹപ്രദവുമാണ്. ക്ലീമിസ് പിതാവിന്റെ ആധ്യാത്മിക നേതൃത്വം കേരള ശ്രമിക്കും ഇന്ത്യൻ സഭയ്ക്കും ലോകം മുഴുനും അനുഗ്രഹമാട്ടെയെന്നും പ്രചോദനമാകട്ടെയെന്നും മാർ ജോയി ആലപ്പാട്ട് പിതാവ് പറഞ്ഞു.