- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യത്യസ്ത സഭ വിഭാഗങ്ങളുടെ സംയുക്ത ആരാധനയാണ് എക്യുമിനിസത്തിലൂടെ സാധ്യമാകേണ്ടതു,കാതോലിക്കാ ബാവാ
ഡാളസ് : ആദിമ നൂറ്റാണ്ടിലെ വിശ്വാസ സമൂഹം ഒരു സ്ഥലത്തു കൂടിവന്നു ഒരുമനപ്പെട്ടു പ്രാർത്ഥിച്ചപ്പോൾ അവർക്ക് പരിശുദ്ധാത്മ ശക്തി ലഭിച്ചുവെന്ന യാഥാർഥ്യം നാം ഉൾക്കൊള്ളണമെന്നും,എക്യൂമിനിക്കൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ വ്യത്യസ്ത സഭ വിഭാഗങ്ങൾ ഏക മനസ്സോടെ ഒരേ ദേവാലയത്തിൽ കൂടിവന്നു ഒരുമനപ്പെട്ടു ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുമ്പോൾ മാത്രമേ ആദിമ നൂറ്റാണ്ടിൽ പൂർവ പിതാക്കന്മാർക് ലഭിച്ച പരിശുദ്ധാത്മ ശക്തി നമുക്കും പ്രാപിക്കുവാൻ കഴിയുകയുള്ളൂവെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവാ ഉത്‌ബോധിപ്പിച്ചു.
ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ .ഒക്ടോബർ 15 ഞായറാഴ്ച വൈകിട്ട് 6 മണിക്ക്‌സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു കാതോലിക്കാ ബാവാ.
ഗായകസംഘം ആലപിച്ച ഗാനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് തിരുമേനി തന്നെ പ്രസംഗം ആരംഭിച്ചത് 'പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ' എന്ന ഗാനം തിരുമേനി എല്ലാവരോടും ഒരിക്കൽ കൂടി ആലപി ക്കുവാനായി ആവശ്യപ്പെട്ടു.പരിശുദ്ധാത്മ ശക്തി പ്രാപിക്കുന്നതിന് ആദിമ നൂറ്റാണ്ടിലെ ക്രിസ്തു വിശ്വാസികൾ ഒരുമനപ്പെട്ടു പ്രാർത്ഥികുകയും തുടർന്ന് അവരുടെ മധ്യ നിന്നുകൊണ്ട് ക്രിസ്തുവിനെ കുറിച്ച് പത്രോസ് നടത്തിയ പ്രസംഗം ശ്രദ്ധിച്ച് ഏകദേശം 3000 പേരാണ് ഒരൊറ്റ ക്രിസ്തീയ സഭയോട് ചേർന്നത് . കഴിഞ്ഞ ദീർഘ വർഷങ്ങളായി ഏകദേശം മൂവായിരത്തിലധികം പ്രസംഗങ്ങൾ ഞാൻ നടത്തിയിട്ടുടെങ്കിലും എന്റെ പ്രസംഗം കേട്ടു ഒരാൾപോലും ഇതുവരെ ക്രിസ്തുവിലേക്ക് വന്നിട്ടില്ല എന്ന ബാവായുടെ സരസമായ പ്രഭാഷണം സദസ്സിൽ ചിരി പടർത്തി.
ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ദേവാലയത്തിൽ എത്തിച്ചേർന്ന തിരുമേനിയെ കുട്ടികളും മാതാപിതാക്കളും വിശ്വാസ സമൂഹവും ഒരുമിച്ചാണ് ദേവാലയത്തിനകത്തേക്കു സ്വീകരിച്ചാനയിച്ചത് .
തുടർന്ന് കെ ഇ സി എഫ് ഗായകസംഘം ഗാനമാലപിച്ചു.റവ ഫാ തമ്പാൻ വര്ഗീസ് പ്രാരംഭ പ്രാർത്ഥന നടത്തി .റവ .രാജു ഡാനിയൽ കോർഎപ്പിസ്‌കോപ്പ സ്വാഗതമാശംസിച്ചു തുടർന്ന് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് പ്രസിഡണ്ട് ഷൈജു സിജോയ് അധ്യക്ഷ പ്രസംഗം നടത്തി. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്താ അനുഗ്രഹ പ്രഭാഷണം നടത്തി . സണ്ണിവെയ്ൽ മേയർ സജി ജോർജ്ജ്, കോപ്പേൽ പ്രൊ.മേയർ ബിജു മാത്യു ,റവ ഫാ ജോൺ കുന്നത്തുശ്ശേരിൽ റവ രാജീവ് സുഗു ,ഷിജു എബ്രഹാം ,എന്നിവർ ആശംസകൾ നേർന്നു . കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പു സെക്രട്ടറി ഷാജി എസ് രാമപുരം നന്ദി പറഞ്ഞു.