- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാളസിലെ മലയാളികൾക്കു വേണ്ടി ക്രിസ്തുമസ് ആഘോഷം പുതുമയേറിയ പരിപാടികളുമായി ഡാളസ് സൗഹൃദ വേദി-ഡിസംബർ 30 ശനിയാഴ്ച വൈകിട്ട് 5 മണിക്ക്
ഡാളസ്: ക്രിസ്തുമസ് & ന്യൂ ഇയർ ആഘോഷം വർണ പൊലിമയേറിയ പുതു പുത്തൻ പരിപാടികളുമായി വേദിയിൽ പങ്കിടുവാൻ ഡാളസ് സൗഹൃദ വേദി തയ്യാറെടുപ്പ് നടത്തി കഴിഞ്ഞു. ആഘോഷ പരിപാടികൾ ഡിസംബർ 30 നു ശനിയാഴ്ച വൈകിട്ട് 5 മണിക്ക് തുടക്കം ഇടും.
ഡാളസിലെ പ്രഗത്ഭന്മാരായ രണ്ടു വൈദീക ശ്രേഷഠരുടെ നിറ സാന്നിധ്യത്തോടു കൂടി തുടക്കം ഇടുന്ന സമ്മേളനം വളരെ ചിട്ടയോടു കൂടിയാണ് ക്രമ പെടുത്തിയിരിക്കുന്നത്.
മാർത്തോമാ സഭയിലെ മികച്ച വേദ പണ്ഡിതനും പ്രാസംഗീകനുമായ റവ.ഷൈജു സി ജോയ് (സെന്റ് പോൾസ് മാർത്തോമാ ചർച്ച ഡാളസ്) ക്രിസ്തുമസ് സന്ദേശം നൽകുകയും കരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് യാക്കോബാ ചർച്ച വികാരിയും പ്രസിഡന്റുമായ റവ.ഫാദർ മാത്യു എം ജേക്കബ് പുതു വത്സരാശംസ അറിയിക്കുകയും ചെയ്യുംകേരള പൊലീസ് സസ് ഈ സമ്മേളനത്തിൽ പങ്കാളി ആകുന്നതു വളരെ പ്രാധാന്യം അർഹിക്കുന്നു
ഡാളസ് സൗഹൃദ വേദിയുടെ ഉറ്റ ചങ്ങാതിയും,മികച്ച പ്രാസംഗീകയുമായ റിട്ട.ഹൈ സെക്കന്ററി സ്‌കൂൾ ടീച്ചർ സാറാ ചെറിയാൻ സമ്മേളന കൂട്ടത്തെ ആശംസ അറിയിക്കും
പ്രസിഡണ്ട് എബി തോമസിന്റെ അദ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസിക്കും.ഈ ആഘോഷ പരിപാടിയുടെ പ്രോഗ്രാം കോർഡിനേറ്റർസസുബി ഫിലിപ്പ് & ഭവ്യാ ബിനോജ് എന്നിവരാണ്.
ദൃശ്യ മനോഹരങ്ങളായ മാർഗം കളി, കഥാ പ്രസംഗം, ക്രിസ്തുമസ് സ്‌കിറ്റ്, ഏറ്റവും പുതുമയേറിയ ഗ്രൂപ്പ് ഡാൻസ്, സിംഗിൾ ഡാൻസ്. ശ്രുതി മധുരമായ പാട്ടുകൾ വേദിയിൽ അവതരിപ്പിക്കപ്പെടും. ഏവർക്കും ക്രിസ്തുമസ് ഡിന്നർ ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.
ജാതി മത ഭേദമെന്യേ ഏവരെയും ഈ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അജയകുമാർ അറിയിക്കുന്നു
(എബി മക്കപ്പുഴ)